ലിവിങ്‌സ്റ്റണ്‍, image credit: Indian Premier League 
Sports

തകര്‍ത്താടി ലിവിങ്സ്റ്റണ്‍, 27 പന്തില്‍ 64 റണ്‍സ്; ഗുജറാത്തിന് 190 റണ്‍സ് വിജയലക്ഷ്യം 

ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിനെതിരേ ഗുജറാത്ത് ടൈറ്റന്‍സിന് 190 റണ്‍സ് വിജയലക്ഷ്യം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിനെതിരേ ഗുജറാത്ത് ടൈറ്റന്‍സിന് 190 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തു. ലിയാം ലിവിങ്‌സ്റ്റണിന്റെ വെടിക്കെട്ട്് ബാറ്റിങ്ങാണ് ടീമിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 

27 പന്തില്‍ 64 റണ്‍സാണ് ലിവിങ്‌സ്റ്റണ്‍ വാരിക്കൂട്ടിയത്. നാലു സിക്‌സും ഏഴു ഫോറുമടങ്ങുന്നതാണ് ഇന്നിംഗ്‌സ്. 35 റണ്‍സ് നേടിയ ഓപ്പണര്‍ ശിഖര്‍ ധവാനും വെറും 11 പന്തില്‍ 23 റണ്‍സ് നേടി ജിതേഷ് ശര്‍മ്മയും 22 റണ്‍സ് നേടി രാഹുല്‍ ഛഹറും ഉയര്‍ന്ന സ്‌കോര്‍ നേടുന്നതില്‍ പഞ്ചാബ് കിങ്‌സിന് സംഭാവന നല്‍കി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. സ്‌കോര്‍ 11-ല്‍ നില്‍ക്കേ അഞ്ചു റണ്‍സുമായി ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ മടങ്ങി. പിന്നാലെ അഞ്ചാം ഓവറില്‍ ജോണി ബെയര്‍സ്റ്റോയും (8) പുറത്തായി. ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടി റാഷിദ് ഖാന്‍ മൂന്ന് വിക്കറ്റ് നേടി.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT