യൂസുഫ്  ട്വിറ്റര്‍
Sports

ഹിറ്റിങ് മികവ് രാഷ്ട്രീയ പിച്ചിലും! അധീര്‍ രഞ്ജന്‍ ചൗധരിയെ കന്നി പോരില്‍ അട്ടിമറിച്ച് യൂസുഫ് പഠാന്‍

തൃണമൂല്‍ ടിക്കറ്റില്‍ ബഹറാംപുര്‍ മണ്ഡലത്തില്‍ 85,022 വോട്ടിന്റെ ലീഡുമായി ജയിച്ചു കയറി മുന്‍ ഇന്ത്യന്‍ താരം

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ക്രിക്കറ്റില്‍ നിന്നു വിരമിച്ച ശേഷം രാഷ്ട്രീയ പിച്ചില്‍ ബാറ്റിങിനു ഇറങ്ങിയ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസുഫ് പഠാനു കന്നി പോരാട്ടത്തില്‍ തന്നെ മിന്നും ജയം. ബഹറാംപുര്‍ മണ്ഡലത്തില്‍ തൃണമൂല്‍ ടിക്കറ്റില്‍ മത്സരിച്ച യൂസുഫ് പഠാന്‍ വിജയിച്ചു.

ലോക്‌സഭയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുഖമായി ഡല്‍ഹിയില്‍ തിളങ്ങിയ സിറ്റിങ് എംപി അധീര്‍ രഞ്ജന്‍ ചൗധരിയെയാണ് താരം അട്ടിമറിച്ചത്. അഞ്ച് ലക്ഷത്തിനു മുകളില്‍ വോട്ടുകള്‍ നേടിയാണ് യൂസുഫ് പഠാന്‍ വിജയിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

5,24,516 വോട്ടുകളാണ് മുന്‍ ഇന്ത്യന്‍ താരം നേടിയത്. 85,022 വോട്ടിന്റെ ലീഡിലാണ് ജയം.

41കാരനായ യൂസുഫ് പഠാന്‍ 2007ല്‍ ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. പിന്നാലെ 2008ല്‍ കന്നി ഐപിഎല്‍ കിരീടം നേടിയ രാജസ്ഥാന്‍ റോയല്‍സ് ടീമിലും പഠാന്‍ അംഗമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

വീണ്ടും കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില കുറഞ്ഞു

മഴക്കാലത്തെ ജലമലിനീകരണം, അണുബാധ തടയാൻ വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മോഹന്‍ലാല്‍ തൂഫാന്‍ വോറിയര്‍; 'പിടിച്ചെടുത്തത് 10 കോടിയുടെ ലഹരി'

വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് മോന്‍സ് ജോസഫ്; നല്ല മാതൃകയെന്ന് വെള്ളാപ്പള്ളി

SCROLL FOR NEXT