ഫോട്ടോ: ട്വിറ്റർ 
Sports

ചാമ്പ്യന്‍സ് ലീഗില്‍ കളിക്കണം; ക്ലബ് വിടാന്‍ അനുവദിക്കണമെന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് ക്രിസ്റ്റിയാനോ റൊണാള്‍ഡോ

സമ്മര്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ തനിക്ക് വേണ്ടിയുള്ള ട്രാന്‍സ്ഫര്‍ ഓഫറുകള്‍ പരിഗണിക്കണം എന്ന് റൊണാള്‍ഡോ അറിയിച്ചതായാണ് വിവരം

Author : സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റര്‍: ക്ലബ് വിടാന്‍ അനുവദിക്കണം എന്ന ആവശ്യം സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് മുന്‍പില്‍ വെച്ചതായി റിപ്പോര്‍ട്ട്. സമ്മര്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ തനിക്ക് വേണ്ടിയുള്ള ട്രാന്‍സ്ഫര്‍ ഓഫറുകള്‍ പരിഗണിക്കണം എന്ന് റൊണാള്‍ഡോ അറിയിച്ചതായാണ് വിവരം. 

കഴിഞ്ഞ സീസണില്‍ ക്രിസ്റ്റിയാനോ 24 ഗോളുകള്‍ നേടിയിരുന്നു. എന്നാല്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യതയും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് നഷ്ടമായതോടെ ക്ലബ് വിടാനുള്ള തീരുമാനത്തിലേക്ക് താരം എത്തുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ ഇനി ഒരു വര്‍ഷത്തെ കരാര്‍ കൂടിയാണ് ക്രിസ്റ്റിയാനോയ്ക്ക് ഉള്ളത്. 

ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാന്‍ സാധിക്കുന്ന ക്ലബിലേക്ക് മാറ്റമാണ് ക്രിസ്റ്റ്യാനോ ലക്ഷ്യം വെക്കുന്നത്. ചെല്‍സി, ബയേണ്‍, നാപോളി എന്നീ ക്ലബുകള്‍ ക്രിസ്റ്റിയാനോയില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് ഇഎസ്പിഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

യുവന്റ്‌സിനൊപ്പം മൂന്ന് സീസണ്‍ കളിച്ചെങ്കിലും ചാമ്പ്യന്‍സ് ലീഗ് കിരീടം ഒരിക്കല്‍ കൂടി ചൂടാന്‍ താരത്തിനായില്ല. റയല്‍ മാഡ്രിഡിനൊപ്പം നാല് വട്ടവും മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പം നിന്ന് ഒരു തവണയുമാണ് ക്രിസ്റ്റ്യാനോ ചാമ്പ്യന്‍സ് ലീഗ് കിരീടം ഉയര്‍ത്തിയത്.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൂവരില്‍ ആര്?, കേരളത്തിന്റെ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും

Kerala CM Selection Live: ഹൈക്കമാൻഡ് തീരുമാനം മുദ്രവെച്ച കവറിലെത്തും

ദിവസത്തിൽ 160 മിനിറ്റ് നടക്കാമോ? ആയുസ്സ് കൂടാനുള്ള ആരോഗ്യകരമായ പൊടിക്കൈ

'ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല'; മുന്നറിയിപ്പുമായി ആർബിഐ ഗവർണർ

വീടിന് പുറത്ത് ഉറങ്ങിക്കിടന്നയാളെ കാട്ടാന ചവിട്ടിക്കൊന്നു; രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു

SCROLL FOR NEXT