സഞ്ജു സാംസണ്‍, എംഎസ് ധോനി/ഫയല്‍ ചിത്രം 
Sports

ഇന്ന് സഞ്ജുവും ധോനിയും നേര്‍ക്കുനേര്‍; ഋതുരാജിന് പകരം റോബിന്‍ ഉത്തപ്പ കളിച്ചേക്കും

പഞ്ചാബിനെതിരെ ആറ് വിക്കറ്റിന്റെ ആധികാരിക ജയം നേടിയാണ് ചെന്നൈ എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലില്‍ ഇന്ന് സഞ്ജു സാംസണ്‍-എംഎസ് ധോനി ഏറ്റുമുട്ടല്‍. വിജയ വഴിയില്‍ തുടരാന്‍ ഉറച്ചാണ് ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും എത്തുന്നത്. 

പഞ്ചാബിനെതിരെ ആറ് വിക്കറ്റിന്റെ ആധികാരിക ജയം നേടിയാണ് ചെന്നൈ എത്തുന്നത്. ഡേവിഡ് മില്ലറുടേയും ക്രിസ് മോറിസിന്റേയും ബാറ്റിങ് ബലത്തില്‍ ഡല്‍ഹിയെ മലര്‍ത്തിയടിച്ചാണ് സഞ്ജുവും കൂട്ടരും വരുന്നത്. രണ്ട് കളിയില്‍ നിന്ന് ഒരു ജയവും ഒരു തോല്‍വിയുമായി നാലും അഞ്ചും സ്ഥാനത്താണ് ചെന്നൈയും രാജസ്ഥാനും. 

ഓപ്പണിങ്ങില്‍ ഋതുരാജ്‌ ഗയ്കവാദ് രണ്ട് കളിയിലും പരാജയപ്പെട്ടു. ഇതോടെ ഇന്ന് മൊയിന്‍ അലിയെ ഡുപ്ലസിസിനൊപ്പം ചെന്നൈ ഇറക്കിയേക്കും. റോബിന്‍ ഉത്തപ്പയെ ഋതുരാജിന് പകരം കളിപ്പിക്കുകയാണ് ചെന്നൈക്ക് മുന്‍പിലുള്ള മറ്റൊരു വഴി.  ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി എന്‍ഗിഡി ടീമിനൊപ്പം ചേരും. 

ഓപ്പണിങ്ങില്‍ വോഹ്‌റയാണ് രാജസ്ഥാന്റെ തലവേദന. ഡല്‍ഹിക്കെതിരെ മുന്‍നിര പരാജയപ്പെട്ടപ്പോള്‍  62 റണ്‍സ് നേടിയ ഡേവിഡ് മില്ലറാണ് ടീമിനെ തുണച്ചത്. ക്രിസ് മോറിസ് കളി ഫിനിഷ് ചെയ്യുകയും ചെയ്തു. രാജസ്ഥാന്റെ പ്ലേയിങ് ഇലവനില്‍ മാറ്റത്തിന് സാധ്യതയില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക