റിയാന്‍ റിക്കല്‍ട്ടന്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ് T20 World Cup x
Sports

ഡി സോര്‍സിയും ഡോണോവനും ലോകകപ്പ് കളിക്കില്ല; മില്ലറും സംശയത്തില്‍; പരിക്ക് പ്രോട്ടീസിന് 'തലവേദന'

റിയാന്‍ റിക്കല്‍ട്ടന്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ് ലോകകപ്പിന്

സമകാലിക മലയാളം ഡെസ്ക്

ജൊഹന്നാസ്ബര്‍ഗ്: ടി20 ലോകകപ്പിനൊരുങ്ങുന്ന ദക്ഷിണാഫ്രിക്കയ്ക്ക് ആശങ്കയായി താരങ്ങളുടെ പരിക്ക്. നിര്‍ണായക ബാറ്റര്‍മാരായ ടോണി ഡി സോര്‍സി, ഡോണോവന്‍ ഫെരേര, ഡേവിഡ് മില്ലര്‍ എന്നിവര്‍ പരിക്കിന്റെ പിടിയിലാണ്. വരാനിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയും ടി20 ലോകകപ്പും ഡി സോര്‍സിക്കും ഡോണോവനും നഷ്ടമാകും. മില്ലര്‍ക്ക് വിന്‍ഡീസ് പരമ്പര നഷ്ടമാകും. ലോകകപ്പ് ടീമില്‍ നിലവില്‍ താരത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ടോണി ഡി സോര്‍സി, ഡോണോവന്‍ ഫെരേര എന്നിവര്‍ക്ക് പകരം റിയാന്‍ റിക്കല്‍ട്ടന്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ് എന്നിവരെ ലോകകപ്പിനുള്ള 15 അംഗ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റിക്കല്‍ട്ടന്‍ ടോപ് ഓര്‍ഡര്‍ ബാറ്ററാണ്. സ്റ്റബ്‌സിന്റെ ഹിറ്റിങ് മികവും ടീമിനു മുതല്‍ക്കൂട്ടാകുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. ഇരുവരും വിന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിലുമുണ്ട്.

വലതു കാലിന്റെ തുടയ്ക്കു പരിക്കേറ്റ ഡി സോര്‍സി ടി20 ലോകകപ്പ് കളിക്കില്ലെന്നു ഉറപ്പായിട്ടുണ്ട്. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കിടെയാണ് താരത്തിനു പരിക്കേറ്റത്. ഡോണോവാന്‍ ഫെരേരയ്ക്ക് ഇടത് തോളിനാണ് പരിക്ക്. താരവും ലോകകപ്പ് ടീമില്‍ നിന്നു പുറത്തായി.

മുതിര്‍ന്ന താരം ഡേവിഡ് മില്ലറിനും പരിക്കുണ്ട്. താരത്തെ കാലിലെ മസിലിനേറ്റ പരിക്കാണ് വലയ്ക്കുന്നത്. സൗത്ത് ആഫ്രിക്ക ടി20 പോരാട്ടത്തില്‍ പാള്‍ റോയല്‍സിനായി കളിക്കുന്നതിനിടെയാണ് പരിക്കേറ്റത്. താരത്തിനു വിന്‍ഡീസ് പരമ്പര നഷ്ടമാകും. ലോകകപ്പ് ടീമില്‍ നിലവില്‍ മില്ലറെ നിലനിര്‍ത്തിയിട്ടുണ്ട്. ഫിറ്റ്‌നസ് പരിശോധനകള്‍ക്കു ശേഷമായിരിക്കും ലോകകപ്പ് ടീമില്‍ നിലനിര്‍ത്തണമോ പകരം മറ്റൊരു താരത്തെ ചേര്‍ക്കണമോ എന്ന കാര്യത്തില്‍ ടീം തീരുമാനം എടുക്കുക.

ഫെബ്രുവരി 9നു കാനഡയ്‌ക്കെതിരായ പോരാട്ടത്തോടെയാണ് ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങുന്നത്. ഗ്രൂപ്പ് ഡിയില്‍ ന്യൂസിലന്‍ഡ്, കാനഡ, അഫ്ഗാനിസ്ഥാന്‍, യുഎഇ ടീമുകള്‍ക്കൊപ്പമാണ് പ്രോട്ടീസ്.

2024ല്‍ ഫൈനലിലെത്തിയിട്ടും ഇന്ത്യക്കു മുന്നില്‍ കിരീടം കൈവിട്ട ദക്ഷിണാഫ്രിക്ക ഇത്തവണ ലോക ചാംപ്യന്‍മാരാകാനുള്ള ആദമ്യമായ ആഗ്രഹത്തിലാണ്. അതിനിടെയാണ് താരങ്ങളുടെ പരിക്ക് തലവേദനയാകുന്നത്.

South Africa face a challenging T20 World Cup build-up as injuries rule out key batters Tony de Zorzi, Donovan Ferreira and potentially David Miller

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കടകംപള്ളി സ്വർണപ്പാളികൾ മറിച്ചുവിറ്റു... ഞാൻ അങ്ങനെ പറഞ്ഞിട്ടേയില്ല'; മലക്കം മറിഞ്ഞ് വിഡി സതീശൻ

'ഉമ്മന്‍ ചാണ്ടി എന്നെയാണ് ചതിച്ചത്, രണ്ട് മക്കളെയും വേര്‍പിരിച്ചു'; ഗണേഷ് കുമാര്‍

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയക്ക് വിധേയയായ നേപ്പാള്‍ സ്വദേശിനി മരിച്ചു

വാഹനാപകടത്തില്‍ ദമ്പതികളുടെ മരണം, അന്വേഷണത്തില്‍ വീഴ്ച; കിളിമാനൂരില്‍ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

174 ഗ്രാം തൂക്കം, കണ്ണന് വഴിപാടായി പൊന്നിന്‍ കിരീടം

SCROLL FOR NEXT