രോഹിത് ശര്‍മ/ ഫയൽ- പിടിഐ 
Sports

ടോസ് ഇം​ഗ്ലണ്ടിന്; ഇന്ത്യയ്ക്ക് ആദ്യം ബാറ്റിങ്ങ്; ടീമിൽ മാറ്റമില്ല

കളിച്ച അഞ്ചു മത്സരങ്ങളും ജയിച്ച ഇന്ത്യ, ആറാം ജയം തേടിയാണ് ഇന്നിറങ്ങുന്നത്

സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ: ലോകകപ്പിൽ ഇന്ത്യയ്ക്ക് ആദ്യം ബാറ്റിങ്ങ്. ടോസ് നേടിയ ഇം​ഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ലർ ബൗളിം​ഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ കഴിഞ്ഞദിവസം കളിച്ച ടീമിനെ അതേപടി നിലനിർത്തി. കളിച്ച അഞ്ചു മത്സരങ്ങളും ജയിച്ച ഇന്ത്യ, ആറാം ജയം തേടിയാണ് ഇന്നിറങ്ങുന്നത്.

ഇം​ഗ്ലണ്ടും ശ്രീലങ്കയോട് കഴിഞ്ഞ കളിയിൽ പരാജയപ്പെട്ട ടീമിനെ അതേപടി നിലനിർത്തി. കഴിഞ്ഞ മത്സരത്തിൽ ശ്രീലങ്കയോട് വൻ തോൽവിയാണ് ഇം​ഗ്ലണ്ട് വഴങ്ങിയത്. ഇംഗ്ലണ്ടിന് ഇന്ന് ജീവന്മരണപ്പോരാട്ടമാണ്. വീണ്ടും തോല്‍വി വഴങ്ങിയാല്‍ ഇംഗ്ലണ്ടിന് ടൂര്‍ണമെന്റിന് മുന്നിലെ സാധ്യതകള്‍ അടയും. 

ഈ ലോകകപ്പില്‍ തോല്‍വി അറിയാത്ത ഏക ടീമായി കുതിക്കുകയാണ് ഇന്ത്യ. ഇന്ന് ജയിച്ചാല്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യ മുന്നിലെത്തും.48 സെഞ്ച്വറികളുള്ള വിരാട് കോഹ്‌ലി ഒരെണ്ണം കൂടി നേടിയാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ റെക്കോഡിന് ഒപ്പമെത്തും. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനത്തിയില്ല, എഫ്ബി ലൈവ് നീക്കി ജി സുധാകരന്‍; കാണാതെ മുഖ്യമന്ത്രി മടങ്ങി

ദുബൈ വിമാനത്താവളം അടച്ചു; എല്ലാ സര്‍വീസുകളും നിർത്തിവച്ചെന്ന് അറിയിപ്പ്

അവിടെ താമസിച്ചാല്‍ തോല്‍ക്കും; 'നിര്‍ഭാഗ്യം' ഒഴിവാക്കാന്‍ ഇന്ത്യന്‍ ടീം ഹോട്ടല്‍ മാറി!

'നമ്മുടെ ജനങ്ങളുടെ മനസ്സാണ് ഈ കാണുന്നത്'; വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ച് മമ്മൂട്ടി, വിഡിയോ

റിലീസിന് മുമ്പേ 'ധുരന്ധർ 2' കാണാം; ട്രെയിലറിലെ സര്‍പ്രൈസ്; 10 ദിവസം മുമ്പേ ബുക്കിങ് ആരംഭിച്ചു!

SCROLL FOR NEXT