Travis Head PTI
Sports

റെക്കോര്‍ഡില്‍ സ്മിത്തിനെ വെട്ടി ട്രാവിസ് ഹെഡ്! ഓസീസ് താരങ്ങളില്‍ ഒന്നാമന്‍

ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിലാണ് നേട്ടം

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഏകദിന ക്രിക്കറ്റില്‍ പുതിയ നാഴികക്കല്ല് താണ്ടി ഓസ്‌ട്രേലിയന്‍ ബാറ്റര്‍ ട്രാവിസ് ഹെഡ്. ഏകദിനത്തില്‍ അതിവേഗം 3000 റണ്‍സ് നേടുന്ന ഓസീസ് ബാറ്ററെന്ന റെക്കോര്‍ഡ് താരത്തിനു സ്വന്തമായി. മുന്‍ ക്യാപ്റ്റനും സൂപ്പര്‍ ബാറ്ററുമായ സ്റ്റീവ് സ്മിത്തിന്റെ റെക്കോര്‍ഡാണ് ഹെഡ് മറികടന്ന്.

76 ഏകദിന ഇന്നിങ്‌സുകള്‍ കളിച്ചാണ് ഹെഡ് 3000 റണ്‍സ് പിന്നിട്ടത്. സ്മിത്ത് 79 ഇന്നിങ്‌സുകള്‍ കളിച്ചാണ് നേട്ടത്തിലെത്തിയത്. ഇതിഹാസങ്ങളായ മൈക്കല്‍ ബെവന്‍, ജോര്‍ജ് ബെയ്‌ലി എന്നിവരാണ് മൂന്നാം സ്ഥാനം പങ്കിടുന്നത്.

ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കുറച്ചു പന്തുകള്‍ നേരിട്ട് 3000 റണ്‍സ് നേട്ടത്തിലെത്തിയ താരങ്ങളുടെ പട്ടികയില്‍ ഹെഡ് നാലാം സ്ഥാനത്ത്. 2839 പന്തുകള്‍ നേരിട്ടാണ് ഹെഡ് 3000 ക്ലബിലെത്തിയത്.

2440 പന്തില്‍ നേട്ടത്തിലെത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് എലീറ്റ് പട്ടികയില്‍ ഒന്നാമന്‍. 2533 പന്തില്‍ 3000 തൊട്ട ഇംഗ്ലണ്ട് താരം ജോസ് ബട്‌ലര്‍ രണ്ടാമത്. 2820 പന്തില്‍ 3000ത്തില്‍ എത്തി മറ്റൊരു ഇംഗ്ലണ്ട് താരം ജാസന്‍ റോയ് മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.

ഇന്ത്യക്കെതിരായ മൂന്നാം പോരാട്ടത്തില്‍ ഹെഡ് 29 റണ്‍സ് നേടി. മൂന്നാം ഓവറില്‍ മുഹമ്മദ് സിറാജിനെ ഫോറടിച്ചാണ് ഹെഡ് നാഴികക്കല്ല് താണ്ടിയത്. ആദ്യ ഏകദിനത്തിലും രണ്ടാം പോരിലും തിളങ്ങാനാകാതെ പോയ ഹെഡ് മൂന്നാം പോരാട്ടത്തില്‍ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും അധികം മുന്നോട്ടു പോയാകാനായില്ല.

Travis Head has etched his name in cricketing history, becoming the fastest Australian to reach 3,000 ODI runs in just 76 innings.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

40 ലക്ഷം രൂപ കബളിപ്പിച്ചു; വ്യവസായി അറസ്റ്റില്‍; പിടിയിലായത് എംവി ഗോവിന്ദനെതിരെ പരാതി നല്‍കിയ ഷര്‍ഷാദ്

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

എകെ ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; ക്ഷേമപെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പ്രതിമയില്‍ മാലയിടാന്‍ ക്രെയിനില്‍ കയറി; കുലുങ്ങിയതിന് ഓപ്പറേറ്ററുടെ മുഖത്ത് അടിച്ച് ബിജെപി എംപി; വിഡിയോ

SCROLL FOR NEXT