Travis Head’s Wife Jessica Speaks Out After Online Abuse Following Kohli–Head IPL Clash. 
Sports

'കളിക്കാർക്കും കുടുംബമുണ്ടെന്ന് മറക്കരുത് '; കോഹ്‌ലി–ഹെഡ് തർക്കത്തിൽ സൈബർ അധിക്ഷേപം, തുറന്നടിച്ച് ഹെഡിന്റെ ഭാര്യ

ഹെഡ് ഈ സീസണില്‍ പലപ്പോഴും 'ഇംപാക്ട് പ്ലെയര്‍' ആയി വരുന്നതിനെ പരിഹസിച്ച കോഹ്ലി, തനിക്ക് കുറച്ച് പന്തുകള്‍ എറിയാന്‍ ഹെഡിനെ വെല്ലുവിളിക്കുകയും ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിലുള്ള മത്സരത്തിനിടെ വിരാട് കോഹ്‌ലിയും ട്രാവിസ് ഹെഡും തമ്മിൽ കൊമ്പ് കോർത്തിരുന്നു. മത്സരശേഷം ഹസ്തദാനത്തിനിടെ കോഹ് ലി, ട്രാവിസ് ഹെഡിനെ അവഗണിച്ചതോടെ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരുന്നു. ഇതിന് പിന്നാലെ ട്രാവിസ് ഹെഡിനെയും അദ്ദേഹത്തിന്റെ ഭാര്യ ജെസിക്കയെയും ലക്ഷ്യമിട്ട് വൻ സൈബർ ആക്രമണം ആണ് നടക്കുന്നത്.

സൈബർ ആക്രമണം അതിര് വിട്ടതോടെ സംഭവത്തിൽ പരസ്യ പ്രതികരണവുമായി ട്രാവിസ് ഹെഡിന്റെ ഭാര്യ ജെസിക്ക രംഗത്ത് എത്തി.

"ക്രിക്കറ്റ് ലോകകപ്പിന് ശേഷം സമാനമായ രീതിയിൽ അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നിരുന്നു. സോഷ്യൽ മീഡിയയിൽ എനിക്കെതിരെ വലിയ രീതിയിലുള്ള ആക്രമണങ്ങൾ നടക്കുന്നത് കണ്ടാണ് ഞാൻ ഇന്ന് ഉണർന്നത്. ഞങ്ങൾ സുരക്ഷിതരാണ്, പക്ഷേ അവർ എന്റെ സുഹൃത്തുക്കളെയും കുടുംബത്തെയും ഇപ്പോഴും ആക്രമിക്കുന്നുണ്ട്" ജെസീക്ക പറഞ്ഞു.

കായികരംഗത്ത് ആവേശം വേണം, പക്ഷേ കളിക്കാർക്കും കുടുംബമുണ്ടെന്ന് മറക്കരുത്. എല്ലാവരും പരസ്പരം സ്നേഹത്തോടെയും പിന്തുണയോടെയും പെരുമാറുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു.

നേരത്തെ, ആര്‍സിബിയുടെ ഇന്നിങ്സിനിടെ കോഹ്‌ലി, ഹെഡിനെ സ്ലെഡ്ജ് ചെയ്തിരുന്നു. ഹെഡ് ഈ സീസണില്‍ പലപ്പോഴും 'ഇംപാക്ട് പ്ലെയര്‍' ആയി വരുന്നതിനെ പരിഹസിച്ച കോഹ്ലി, തനിക്ക് കുറച്ച് പന്തുകള്‍ എറിയാന്‍ ഹെഡിനെ വെല്ലുവിളിക്കുകയും ചെയ്തു. എന്നാല്‍ മത്സരത്തില്‍ 11 പന്തില്‍ 15 റണ്‍സ് മാത്രമെടുത്ത് കോഹ് ലി പുറത്തായി. തിരിച്ചടിക്കാന്‍ ഒരു അവസരം നോക്കിയിരുന്ന ഹെഡ്, കോഹ്ലി പുറത്തായ ഉടനെ 'ഞാന്‍ ബൗള്‍ ചെയ്യാന്‍ വരുന്നതിന് മുന്‍പേ നിങ്ങള്‍ ഔട്ടായല്ലോ സുഹൃത്തേ' എന്ന് പരിഹസിച്ചു. ഇതാണ് കോഹ്‌ലിയെ ചൊടിപ്പിച്ചത്.

തുടര്‍ന്ന് മത്സരശേഷം താരങ്ങളുടെ ഹസ്തദാനത്തിനിടെ ട്രാവിസ് ഹെഡ് കോഹ്‌ലിക്ക് നേരെ കൈ നീട്ടിയെങ്കിലും കോഹ് ലി അത് വകവെക്കാതെ ഹെഡിന്റെ മുഖത്തേക്ക് പോലും നോക്കാതെ മുന്നോട്ട് നടന്നു. ഹെഡിന് തൊട്ടുമുന്നിലുള്ള കളിക്കാരനും ഹെഡിന് തൊട്ടുപിന്നാലെ വന്ന ഇഷാന്‍ കിഷനും കോഹ് ലി വളരെ സാധാരണമായി കൈകൊടുക്കുകയും ചെയ്തു.

Travis Head’s Wife Jessica Speaks Out After Online Abuse Following Kohli–Head IPL Clash.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഡിഎഫിന് 102 സീറ്റ് കിട്ടാന്‍ വേണ്ടിയാണോ പിണറായി രത്തന്‍ ഖേല്‍ക്കറെ ചീഫ് ഇലക്ടറല്‍ ഓഫീസറായി നിയമിച്ചത്?; ഇപ്പോഴത്തെ ചര്‍ച്ചകള്‍ തമാശ'

EXPLAINER: പെട്രോള്‍, ഡീസല്‍ വില ഇനിയും കൂടും? ചങ്കിടിപ്പോടെ ജനം; രണ്ടാഴ്ചയ്ക്കുള്ളില്‍ വര്‍ധിപ്പിച്ചത് നാലാം തവണ

മുഖ്യമന്ത്രിയുടെ ക്ഷേത്ര ദർശനങ്ങളിൽ ചട്ടലംഘനമെന്ന് പരാതി; നിയമനടപടിയുമായി ഹൈക്കോടതിയെ സമീപിക്കാൻ ബിജെപി

ഭൂമിക്ക് ചുറ്റുംകണ്ട ഓറഞ്ച് നിറത്തിലുള്ള ആ വെളിച്ചം എന്താണ്? കാരണം പറഞ്ഞ് നാസ

'കണ്ണടച്ച് തുറക്കുന്ന വേ​ഗത്തിൽ എന്റെ കുട്ടി വധുവായി, നീ എപ്പോഴും...'; അനിയത്തിയുടെ വിവാഹം ആഘോഷമാക്കി രജിഷ

SCROLL FOR NEXT