ആര്‍ അശ്വിന്‍: ഫയല്‍ ചിത്രം 
Sports

അശ്വിനില്‍ നിന്ന് പഠിക്കാന്‍ ശ്രമിച്ചു, എന്നാല്‍ എല്ലാം രഹസ്യമായി സൂക്ഷിക്കുകയാണ് ഇന്ത്യന്‍ സ്പിന്നര്‍: നഥാന്‍ ലിയോണ്‍ 

സാമ്യങ്ങളുള്ള വ്യത്യസ്ത ബൗളര്‍മാരാണ് തങ്ങളെന്നും, പരസ്പരം താരതമ്യപ്പെടുത്താന്‍ സാധിക്കില്ലെന്നും ലിയോണ്‍ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ഇന്ത്യന്‍ പര്യടനത്തിന് എത്തിയപ്പോള്‍ ആര്‍ അശ്വിനില്‍ നിന്ന് പഠിക്കാന്‍ താന്‍ ശ്രമിച്ചിരുന്നതായി ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ നഥാന്‍ ലിയോണ്‍. സാമ്യങ്ങളുള്ള വ്യത്യസ്ത ബൗളര്‍മാരാണ് തങ്ങളെന്നും, പരസ്പരം താരതമ്യപ്പെടുത്താന്‍ സാധിക്കില്ലെന്നും ലിയോണ്‍ പറഞ്ഞു. 

അശ്വിന്‍ ലോകോത്തര ബൗളര്‍ ആണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അശ്വിനെ ഞാന്‍ ഒരുപാട് കണ്ടിട്ടുണ്ട്. പ്രത്യേകിച്ച് ഇന്ത്യന്‍ പര്യടനങ്ങള്‍ക്ക് പോവുമ്പോള്‍. അശ്വിനില്‍ നിന്ന് പഠിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഉള്ളിലുള്ളത് രഹസ്യമാക്കി വെക്കുന്ന ബൗളറാണ് അശ്വിന്‍. ഒരുപാട് വേരിയേഷനുകള്‍ അശ്വിന്റെ കൈകളിലുണ്ട്. തന്റെ പേസ് അശ്വിന്‍ മാറ്റുന്നത് നോക്കൂ...

ഒരുപാട് കഴിവുള്ള ബൗളറാണ്. അക്കാര്യം ഉറപ്പാണ്. ചില കാര്യങ്ങളില്‍ ഞങ്ങള്‍ ഒരുപോലെയാണ്. എന്നാല്‍ ഞങ്ങള്‍ക്കിടയില്‍ വ്യത്യാസവുമുണ്ട്. അശ്വിനുമായി എന്നെ താരതമ്യപ്പെടുത്താന്‍ എനിക്കാവില്ല. അശ്വിന് വേണ്ടി അശ്വിന്റെ റെക്കോര്‍ഡുകള്‍ സംസാരിക്കും. അശ്വിന് കയ്യടി അര്‍ഹിക്കുന്നു, ലിയോണ്‍ പറഞ്ഞു. 

ആദ്യ ടെസ്റ്റിന് മുന്‍പായി ലിയോണിനെ അശ്വിന്‍ പ്രശംസിച്ചിരുന്നു. രണ്ട് വ്യത്യസ്ത ബൗളര്‍മാരാണ് തങ്ങളെന്നാണ് അശ്വിന്‍ ലിയോണിനെ കുറിച്ച് പറഞ്ഞത്. ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ലിയോണിനേക്കാള്‍ മികവ് പുറത്തെടുക്കാന്‍ അശ്വിന് കഴിഞ്ഞിരുന്നു. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞതോടെ അശ്വിന് കാര്യമായൊന്നും ചെയ്യാനുണ്ടായില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ