തൃഷ 
Sports

അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പിലെ ആദ്യ സെഞ്ച്വറി; ചരിത്രം കുറിച്ച് തൃഷ; സ്‌കോട്ട്‌ലെന്‍ഡിനെതിരെ ഇന്ത്യയ്ക്ക് 150 റണ്‍സ് ജയം

മത്സരത്തില്‍ തൃഷയുടെ മികച്ച ഇന്നിങ്‌സ് ഇന്ത്യക്ക് തിളക്കമാര്‍ന്ന ജയം സമ്മാനിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ക്വാലലംപുര്‍: അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യ സെഞ്ച്വറി നേടി ഇന്ത്യയുടെ തൃഷ ഗൊങ്കാഡിക്ക് റെക്കോര്‍ഡ്. സ്‌കോട്ട്‌ലന്‍ഡിനെതിരെ 150 റണ്‍സിന്റെ വിജയം നേടിയതോടെ ഇന്ത്യ ടൂര്‍ണമെന്റില്‍ സെമിയുറപ്പിച്ചു.

മത്സരത്തില്‍ തൃഷയുടെ മികച്ച ഇന്നിങ്‌സ് ഇന്ത്യക്ക് തിളക്കമാര്‍ന്ന ജയം സമ്മാനിച്ചു. 59 പന്തില്‍ നിന്ന് 13 ബൗണ്ടറികളും നാല് സിക്‌സറുകളും സഹിതം 110 റണ്‍സുമായി തരം പുറത്താകാതെ നിന്നു. തൃഷ പിന്നീട് രണ്ട് ഓവറില്‍ 6 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റും പിഴുത് തകര്‍പ്പന്‍ ഓള്‍റൗണ്ട് പ്രകടനം കാഴ്ചവച്ചു.

സഹ ഓപ്പണറും വിക്കറ്റ് കീപ്പറുമായ കമാലിനി ജി (42 പന്തില്‍ നിന്ന് 51), 20 പന്തില്‍ നിന്ന് 29 റണ്‍സുമായി പുറത്താകാതെ നിന്ന സാനിക ചാല്‍ക്കെ എന്നിവരുടെ മികച്ച പ്രകടനത്തോടെ ഇന്ത്യ 20 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ സ്‌കോട്ട്‌ലന്‍ഡ് 14 ഓവറില്‍ 58 റണ്‍സ് എടുക്കുന്നതിലനിടെ എല്ലാവരും പുറത്തായി.

സൂപ്പര്‍സിക്‌സിലെ ആദ്യ മത്സരത്തില്‍ ബംഗ്ലദേശിനെ എട്ടു വിക്കറ്റിനു തോല്‍പ്പിച്ചതോടെ ഇന്ത്യ സെമി ഉറപ്പിച്ചിരുന്നു. ഗ്രൂപ്പ് ഒന്നില്‍ ഇന്ത്യയ്ക്കു പുറമേ ഓസ്‌ട്രേലിയയും സെമിയില്‍ കടന്നു. ഗ്രൂപ്പ് രണ്ടില്‍നിന്ന് ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് ടീമുകളാണ് സെമിയിലെത്തിയത്. സെമിഫൈനലുകള്‍ വെള്ളിയാഴ്ചയും ഫൈനല്‍ ഞായറാഴ്ചയും നടക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

SCROLL FOR NEXT