ഫോട്ടോ: ട്വിറ്റർ 
Sports

ലോകകപ്പിൽ 'രാഹുൽ ​ഗാന്ധി' ഇന്ത്യയുടെ ഓപ്പണറാവും! അവതാരകന് പറ്റിയ അമളി വൈറൽ (വീഡിയോ)

ഹിന്ദി ചാനലിലെ അവതാരകന്‍ കെഎല്‍ രാഹുല്‍ എന്നതിന് പകരം രാഹുല്‍ ഗാന്ധി ലോകകപ്പിൽ ഇന്ത്യക്കായി ഓപ്പൺ ചെയ്യുമെന്നാണ് പറഞ്ഞത്

സമകാലിക മലയാളം ഡെസ്ക്

മൊഹാലി: ടി20 ലോകകപ്പിൽ കെഎല്‍ രാഹുൽ ഇന്ത്യക്കായി ഓപ്പൺ ചെയ്യുമെന്ന് ക്യാപ്റ്റൻ രോഹിത് ശർമ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്ന് തുടങ്ങാനിരിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ വിരാട് കോഹ്‌ലിയെ ഓപ്പണറാക്കി പരീക്ഷിക്കുമെന്നും രോഹിത് പറഞ്ഞിരുന്നു. 

ഈ വാർത്ത ടെലിവിഷനിൽ പറയുന്നതിനിടെ അവതാരകന് സംഭവിച്ച അബദ്ധം ഇപ്പോൾ വൈറലായി മാറി. ഹിന്ദി ചാനലിലെ അവതാരകന്‍ കെഎല്‍ രാഹുല്‍ എന്നതിന് പകരം രാഹുല്‍ ഗാന്ധി ലോകകപ്പിൽ ഇന്ത്യക്കായി ഓപ്പൺ ചെയ്യുമെന്നാണ് പറഞ്ഞത്. 'ടി20 ലോകകപ്പില്‍ രാഹുല്‍ ഗാന്ധി ഓപ്പണ്‍ ചെയ്യുമെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ വ്യക്തമാക്കി. ചില മത്സരങ്ങളില്‍ വിരാട് കോഹ്‌ലിയും ഓപ്പണറായെത്തും'- എന്നായിരുന്നു അവതാരകൻ പറഞ്ഞത്.

ടീമില്‍ ഓപ്ഷനുകള്‍ ലഭിക്കുന്നത് എപ്പോഴും നല്ലതാണെന്നായിരുന്നു കോഹ്‌ലിയെ ഓപ്പണറായി പരീക്ഷിക്കുന്നത് സംബന്ധിച്ച രോഹിതിന്റെ പ്രതികരണം. ഒരു ടൂര്‍ണമെന്റിന് പോകുമ്പോള്‍ ഇത്തരം ഓപ്ഷനുകൾ ടീമിന് കിട്ടുന്നത് പ്രധാനപ്പെട്ട കാര്യമാണ്. അത്തരമൊരു സന്തുലിതാവസ്ഥ ടീമിന് വേണം. മൂന്നാം ഓപ്പണറെ എടുക്കാത്ത സാഹചര്യത്തില്‍ തീര്‍ച്ചയായും കോഹ്‌ലിക്ക് ആ റോളില്‍ എത്താനാകും. തന്റെ ഫ്രാഞ്ചൈസിക്കായി കോഹ്‌ലി ഓപ്പണ്‍ ചെയ്തിട്ടുണ്ട്. ആ റോള്‍ മനോഹരമായി ചെയ്തിട്ടുള്ള കോഹ്‌ലി ടീമിന് ഒരു ഓപ്ഷനാണെന്നും രോഹിത് വ്യക്തമാക്കിയിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഷ്ട്രീയ വിമര്‍ശനം ആകാം, വ്യക്തിപരമായ അധിക്ഷേപം പാടില്ല; പിഎംഎ സലാമിനെ തള്ളി ലീഗ് നേതൃത്വം

പാചകവാതകം കരുതലോടെ ഉപയോ​ഗിക്കാം, ​ഗ്യാസ് സ്റ്റൗ ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദിവസവും 8 ഗ്ലാസ്സ് വെള്ളം കുടിക്കേണ്ട ആവശ്യമുണ്ടോ?

പ്രണവിനെ കണ്ട് എഴുതിയ കഥാപാത്രം; നെഗറ്റീവ് ഷെയ്ഡ് ചെയ്യാന്‍ അദ്ദേഹവും കാത്തിരിക്കുകയായിരുന്നു; രാഹുല്‍ സദാശിവന്‍

ശബരിമലയിലെ സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റത് 15 ലക്ഷം രൂപയ്ക്ക്?; എസ്‌ഐടിക്ക് നിര്‍ണായക മൊഴി

SCROLL FOR NEXT