വെയ്ന്‍ റൂണി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ/ഫയല്‍ ചിത്രം 
Sports

'രണ്ട് അസൂയക്കാര്‍', ഇന്‍സ്റ്റയില്‍ ക്രിസ്റ്റ്യാനോയുടെ കമന്റ്; അസൂയ തന്നെയെന്ന് തിരിച്ചടിച്ച് വെയ്ന്‍ റൂണി

മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ ഒരുമിച്ച് പന്ത് തട്ടിയിരുന്ന രണ്ട് താരങ്ങള്‍ തമ്മിലെ വാക്‌പോരാണ് ഫുട്‌ബോള്‍ ലോകത്ത് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ ഒരുമിച്ച് പന്ത് തട്ടിയിരുന്ന രണ്ട് താരങ്ങള്‍ തമ്മിലെ വാക്‌പോരാണ് ഫുട്‌ബോള്‍ ലോകത്ത് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. തന്റെ ഇന്‍സ്റ്റാ പോസ്റ്റിന് ചുവടെ വന്ന് രണ്ട് അസൂയക്കാര്‍ എന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ കുറിച്ചതിന് ഇപ്പോള്‍ മറുപടി നല്‍കുകയാണ് ഇംഗ്ലണ്ട് മുന്‍ താരം റൂണി. 

ഓള്‍ഡ്ട്രഫോര്‍ഡിലേക്കുള്ള ക്രിസ്റ്റിയാനോയുടെ രണ്ടാം വരവ് താരത്തിനും മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും ഗുണം ചെയ്തില്ലെന്ന റൂണിയുടെ പരാമര്‍ശത്തോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മൊത്തം പ്രകടനം മാറിയിട്ടില്ല. യുവതാരങ്ങളാണ് ടീമിലേക്ക് എത്തേണ്ടത് എന്നും റൂണി പറഞ്ഞിരുന്നു. പിന്നാലെ റൂണിയുടെ ഇന്‍സ്റ്റാ പോസ്റ്റിന് ചുവടെ വന്ന് രണ്ട് അസൂയക്കാര്‍ എന്ന് ക്രിസ്റ്റിയാനോ കമന്റ് ചെയ്തു. ഇതേ കുറിച്ച് പ്രതികരിക്കുകയാണ് റൂണി ഇപ്പോള്‍. 

മെസി ഒഴികെ മറ്റെല്ലാ ഫുട്‌ബോള്‍ താരങ്ങള്‍ക്കും ക്രിസ്റ്റ്യാനോയോട് അസൂയ 

ഇന്ന് രാവിലെയാണ് ഞാന്‍ അത് കണ്ടത്. ക്രിസ്റ്റ്യാനോയോട് അസൂയ തോന്നാത്ത ഒരു ഫുട്‌ബോള്‍ താരവും ഈ ലോകത്തുണ്ടാവും എന്ന് എനിക്ക് തോന്നുന്നില്ല. അദ്ദേഹത്തിന്റെ കരിയര്‍, നേടിയ കിരീടങ്ങള്‍, ലഭിച്ച പ്രതിഫലങ്ങള്‍...അദ്ദേഹത്തിന്റെ സിക്‌സ് പാക്ക്. മെസി ഒഴികെ മറ്റെല്ലാ ഫുട്‌ബോള്‍ താരങ്ങള്‍ക്കും ക്രിസ്റ്റിയാനോയോട് അസൂയ തോന്നും, റൂണി പറഞ്ഞു. 

സീസണില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഗോള്‍വേട്ടയില്‍ ഒന്നാമത് ക്രിസ്റ്റിയാനോ

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ സീസണിലെ ഗോള്‍വേട്ടയില്‍ മുന്‍പില്‍ നില്‍ക്കുന്നത് ക്രിസ്റ്റ്യാനോയാണ്. 24 പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ നിന്ന് 12 തവണയാണ് ക്രിസ്റ്റ്യാനോ വല കുലുക്കിയത്. മൂന്ന് അസിസ്റ്റും പോര്‍ച്ചുഗല്‍ താരത്തിന്റെ പേരിലുണ്ട്. ചാമ്പ്യന്‍സ് ലീഗിലെ അവസാന 16ല്‍ പുറത്താവുന്നതിന് മുന്‍പ് 7 കളിയില്‍ നിന്ന് ആറ് ഗോളും ക്രിസ്റ്റിയാനോ സ്‌കോര്‍ ചെയ്തിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹം'; വ്യാജരേഖയില്‍ അന്വേഷണം; കേസ് എടുക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

ഫോണില്‍ എപ്പോഴാണ് എയര്‍പ്ലെയിന്‍ മോഡ് ഉപയോഗിക്കേണ്ടത്? വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ മാത്രമല്ല

ജീരം ഘാട്ടി മാവോയിസ്റ്റ് ആക്രമണം: 10 പ്രതികൾക്ക് വധശിക്ഷ വിധിച്ച് പ്രത്യേക എൻഐഎ കോടതി

'ഒരിക്കൽ കൂടി അഹാന തന്നെയാണ് ബെസ്റ്റ് പ്ലാനർ എന്ന് തെളിയിച്ചിരിക്കുന്നു'; ചിത്രങ്ങളുമായി ദിയ കൃഷ്ണ

ഷെഹ്‌സാദ് ഭട്ടി നെറ്റ്വർക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; നടപടി യുഎപിഎ പ്രകാരം