ആദര്‍ശ് സിങ് ബാറ്റ് ചെയ്യുന്നു  ടെലിവിഷന്‍ ദൃശ്യം
Sports

ഇന്ത്യക്ക് തകര്‍ച്ചയോടെ തുടക്കം; 50 റണ്‍സിനിടെ രണ്ട് വിക്കറ്റുകള്‍ വീണു

അര്‍ഷിന്‍ കുല്‍ക്കര്‍ണിയാണ് ഇന്ത്യന്‍ നിരയില്‍ ആദ്യം പുറത്തായത്.

സമകാലിക മലയാളം ഡെസ്ക്

ബെനോനി: അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ 254റണ്‍സ് വിജയം നേടിയ ഇറങ്ങിയ ഇന്ത്യക്ക് തകര്‍ച്ചയോടെ തുടക്കം. അന്‍പത് റണ്‍സ് എടുക്കുന്നതിനിടെ ആദ്യ രണ്ട് വിക്കറ്റുകള്‍ വീണു. അര്‍ഷിന്‍ കുല്‍ക്കര്‍ണിയാണ് ഇന്ത്യന്‍ നിരയില്‍ ആദ്യം പുറത്തായത്. ആറ് പന്തുകള്‍ നേരിട്ട കുല്‍ക്കര്‍ണി മൂന്ന് റണ്‍സാണ് നേടിയത്. 22 റണ്‍സ് എടുത്ത മുഷീര്‍ ഖാനാണ് പിന്നീട് മടങ്ങിയത്. 33 പന്തില്‍ നിന്നായിരുന്നു 22 റണ്‍സ് നേടിയത്. പതിനാല് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.

ടോസ് നേടി ഓസ്ട്രേലിയ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. നിശ്ചിത ഓവറില്‍ ഓസ്ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്.അണ്ടര്‍ 19 ലോകകപ്പില്‍ ആദ്യമായാണ് ഒരു ടീം ആദ്യം ബാറ്റ് ചെയ്ത് 250നു മുകളില്‍ സ്‌കോര്‍ ഉയര്‍ത്തുന്നത്. ഈ സ്‌കോര്‍ മറികടന്ന് വിജയിച്ചാല്‍ ഇന്ത്യക്ക് അതു റെക്കോര്‍ഡാകും. ആറാം കിരീട നേട്ടം റെക്കോര്‍ഡോടെ ആഘോഷിക്കാനുള്ള അവസരമാണ് ഇന്ത്യന്‍ കൗമാരത്തിന്.

1998ലെ ലോകകപ്പില്‍ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 242 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്നു വിജയിച്ച ഇംഗ്ലണ്ടിന്റെ പേരിലാണ് റെക്കോര്‍ഡ്. ഇന്ന് വിജയിച്ചാല്‍ ഈ നേട്ടം ഇന്ത്യക്ക് സ്വന്തം. 55 റണ്‍സെടുത്ത ഹര്‍ജാസ് സിങാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. താരം മൂന്ന് വീതം സിക്സും ഫോറും പറത്തി. മധ്യനിരയില്‍ 43 പന്തില്‍ രണ്ട് ഫോറും ഒരു സിക്സും സഹിതം 46 റണ്‍സുമായി പുറത്താകാതെ നിന്ന ഒലിവര്‍ പീക്കിന്റെ ബാറ്റിങും ഓസീസിനു നിര്‍ണായകമായി. ഓപ്പണര്‍ ഹാരി ഡിക്സന്‍ (42), ക്യാപ്റ്റന്‍ ഹ്യു വീഗന്‍ (48) എന്നിവരും ഓസ്ട്രേലിയന്‍ നിരയില്‍ തിളങ്ങി.

ഇന്ത്യക്കായി രാജ് ലിംബാനി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. നമാന്‍ തിവാരി രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. സൗമി പാണ്ഡെ, മുഷീര്‍ ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

SCROLL FOR NEXT