Muhammad Waseem X
Sports

ചരിത്ര നേട്ടത്തിലേക്ക് ടീമിനെ നയിച്ചു; യുഎഇ ക്യാപ്റ്റന്‍ മുഹമ്മദ് വസീം ഐസിസിയുടെ മികച്ച താരം

വനിതാ വിഭാഗത്തില്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ കോള്‍ ട്ര്യോൺ പുരസ്‌കാരം നേടി

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഐസിസിയുടെ മെയ് മാസത്തിലെ മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം യുഎഇ ക്യാപ്റ്റന്‍ മുഹമ്മദ് വസീമിന് (Muhammad Waseem). സ്‌കോട്‌ലന്‍ഡിന്റെ ബ്രണ്ടന്‍ മക്കെല്ലം, യുഎസ്എയുടെ മിലിന്ദ് കുമാര്‍ എന്നിവരെ പിന്തള്ളിയാണ് താരം പുരസ്‌കാരം സ്വന്തമാക്കിയത്. വനിതാ വിഭാഗത്തില്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ കോള്‍ട്ര്യോണാണ് പുരസ്‌കാരം നേടിയത്.

ഇത് രണ്ടാം തവണയാണ് താരം പുരസ്‌കാരം നേടുന്നത്. നേരത്തെ 2024 ഏപ്രില്‍ മാസത്തിലെ താരമായും വസീം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഷാര്‍ജയില്‍ ബംഗ്ലാദേശിനെതിരായ ടി20 പരമ്പര നേടി യുഎഇ ചരിത്രമെഴുതിയിരുന്നു. ടെസ്റ്റ് കളിക്കുന്ന രാജ്യത്തിനെതിരെ യുഎഇ നേടുന്ന ആദ്യ പരമ്പര നേട്ടമായിരുന്നു അത്.

പരമ്പരയില്‍ ടീമിനെ താരം മുന്നില്‍ നിന്നു നയിച്ചു. പരമ്പരയില്‍ തുടരെ രണ്ട് അര്‍ധ സെഞ്ച്വറികള്‍ നേടാനും താരത്തിനു സാധിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും