മുഹമ്മദ് വസീം T20 World Cup AP
Sports

ഒന്ന് വിയര്‍ത്തു, കിവികള്‍! യുഎഇ മുന്നില്‍ വച്ച ലക്ഷ്യം 174 റണ്‍സ്

ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ 173 റണ്‍സടിച്ച് യുഎഇ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനു മുന്നില്‍ ഭേദപ്പെട്ട സ്‌കോറുയര്‍ത്തി യുഎഇ. ടോസ് നേടി യുഎഇ ആദ്യം ബാറ്റ് ചയ്യാന്‍ ഇറങ്ങി. നിശ്ചിത ഓവറില്‍ അവര്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് അടിച്ചെടുത്തു.

ക്യാപ്റ്റന്‍ മുഹമ്മദ് വസീം, അലിഷാന്‍ ഷറഫു എന്നിവരുടെ അര്‍ധ സെഞ്ച്വറി മികവിലാണ് യുഎഇ പൊരുതി നോക്കാവുന്ന സ്‌കോര്‍ പടുത്തുയര്‍ത്തിയത്. അഞ്ചാമനായി ക്രീസിലെത്തിയ മായങ്ക് കുമാറും നിര്‍ണായക സംഭാവന നല്‍കി.

സ്‌കോര്‍ 12ല്‍ എത്തിയപ്പോള്‍ യുഎഇക്ക് ആദ്യ വിക്കറ്റ് നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ ഒന്നിച്ച വസീം- ഷറഫു സഖ്യം സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി പോരാട്ടം കിവി ക്യാമ്പിലേക്ക് നയിച്ചു. ഇരുവരും ചേര്‍ന്നു 107 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയാണ് പിരിഞ്ഞത്.

വസീം പുറത്താകാതെ നിന്നു. താരം 45 പന്തില്‍ 4 ഫോറും 3 സിക്‌സും സഹിതം 66 റണ്‍സെടുത്തു. ഷറഫു 47 പന്തില്‍ 5 ഫോറും 2 സിക്‌സും സഹിതം 55 റണ്‍സും കണ്ടെത്തി. മായങ്ക് കുമാര്‍ 13 പന്തില്‍ 2 ഫോറും ഒരു സിക്‌സും തൂക്കി 21 റണ്‍സും അടിച്ചെടുത്തു.

ന്യൂസിലന്‍ഡിനായി മാറ്റ് ഹെന്റി രണ്ട് വിക്കറ്റെടുത്തു. ജേക്കബ് ഡഫി, ലോക്കി ഫെര്‍ഗൂസന്‍, മിച്ചല്‍ സാന്റ്‌നര്‍, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

uae vs new zealand, T20 World Cup: uhammad Waseem’s unbeaten 66 and Alishan Sharafu’s fluent 55 powered UAE to a competitive 173/6

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടേയില്ലെന്ന് സച്ചിദാനന്ദന്‍ പറഞ്ഞു'; അനുനയ നീക്കവുമായി സിപിഎം, വീട്ടിലെത്തി കണ്ട് ജില്ലാ സെക്രട്ടറി

'മതമല്ല, വിശപ്പാണ് പ്രശ്നമെങ്കില്‍ എല്ലാവര്‍ക്കും കപ്പ പുഴുങ്ങി കൊടുത്താല്‍ പോരെ'; വിമര്‍ശനവുമായി സണ്ണി എം കപിക്കാട്

'ഇപ്പോഴത്തെ പ്രണയബന്ധങ്ങള്‍ പോലെ, ഒരു പ്രതിബദ്ധതയുമില്ല'; വീല്‍ചെയറില്‍ ഇരുന്ന് ബജറ്റിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍

എസ്എഫ്ഐ പ്രതിഷേധത്തിനു പിന്നാലെ യൂണിയൻ അസാധുവാക്കി കേരള വിസി; പ്രതികാരമെന്ന് ആക്ഷേപം

'അവന്‍ കാറില്‍ ബോധമില്ലാതെ കിടക്കുകയായിരുന്നു'; ലംബോര്‍ഗിനി ഓടിച്ചത് മകന്‍ അല്ലെന്ന് കെകെ മിശ്ര

SCROLL FOR NEXT