എസ്റ്റാഡിയോ മെട്രോപൊളിറ്റാനോ (UEFA Champions League 2027) x
Sports

2027ലെ യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനല്‍; മാഡ്രിഡും വാര്‍സോയും വേദികള്‍

കലാശപ്പോരാട്ടം എസ്റ്റാഡിയോ മെട്രോപൊളിറ്റാനോ, വാര്‍സോ നേഷണല്‍ സ്‌റ്റേഡിയങ്ങളില്‍

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: 2027ലെ ചാംപ്യന്‍സ് ലീഗ് പുരുഷ, വനിതാ വിഭാഗം പോരാട്ടങ്ങളുടെ ഫൈനല്‍ വേദി പ്രഖ്യാപിച്ച് യുവേഫ. പുരുഷ വിഭാഗം ഫൈനല്‍ മാഡ്രിഡിലും വനിതാ വിഭാഗം കലാശപ്പോരാട്ടം പോളണ്ടിലെ വാര്‍സോ ദേശീയ സ്‌റ്റേഡിയത്തിലും അരങ്ങേറും.

പുരുഷ ടീമുകളുടെ ഫൈനല്‍ മാഡ്രിഡിലെ എസ്റ്റാഡിയോ മെട്രോപൊളിറ്റാനോ (നിലവില്‍ റിയാദ് എയര്‍ മെട്രോപൊളിറ്റാനോ) സ്‌റ്റേഡിയത്തിലാണ് അരങ്ങേറുന്നത്. ലാ ലിഗ വമ്പന്‍മാരായ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടാണ് എസ്റ്റാഡിയോ മെട്രോപൊളിറ്റാനോ. 70,692 ആണ് സ്‌റ്റേഡിയത്തിന്റെ കപ്പാസിറ്റി. നേരത്തെ 2019ലെ ഫൈനലും ഇതേ വേദിയിലായിരുന്നു.

വനിതാ ഫുട്‌ബോള്‍ യൂറോപ്പിലെ മുഴുവന്‍ ഭാഗങ്ങളിലും കൂടുതല്‍ പ്രചരാമുണ്ടാക്കുക ലക്ഷ്യമിട്ടാണ് യുവേഫ വാര്‍സോയെ ഫൈനല്‍ വേദിയായി പരിഗണിച്ചത്. 2026ലെ പുരുഷ പേരാട്ടത്തിന്റെ ഫൈനല്‍ വേദി നേരത്തെ തീരുമാനിച്ചതാണ്. ബുഡാപെസ്റ്റിലെ പുഷ്‌കാസ് അരീനയാണ് വേദിയാകുന്നത്. വനിതാ പോരാട്ടം ഒസ്‌ലോയിലെ ഉല്ലെവാല്‍ സ്‌റ്റേഡിയോനിലും അരങ്ങേറും.

UEFA Champions League 2027: UEFA has designated Madrid's Estadio Metropolitano for the 2027 men's Champions League final, while the women's competition will conclude at Warsaw's National Stadium.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

SCROLL FOR NEXT