സെൽറ്റിക്ക് ബയേൺ മ്യൂണിക്ക് പോരാട്ടം എക്സ്
Sports

ഒറ്റ ഗോളില്‍ അട്ടിമറിച്ച് ഫെയനൂര്‍ദ്, ബെന്‍ഫിക്ക; സെല്‍റ്റിക്കിനെ വീഴ്ത്തി ബയേണ്‍ മ്യൂണിക്ക്

യുവേഫ ചാംപ്യന്‍സ് ലീഗ് നോക്കൗട്ട് പ്ലേ ഓഫ് ആദ്യ പാദം

Author : സമകാലിക മലയാളം ഡെസ്ക്

ആംസ്റ്റര്‍ഡാം: യുവേഫ ചാംപ്യന്‍സ് ലീഗ് നോക്കൗട്ട് പ്ലേ ഓഫ് പോരാട്ടങ്ങളില്‍ എസി മിലാന്‍, അറ്റ്‌ലാന്‍ഡ ടീമുകള്‍ക്ക് അട്ടിമറി തോല്‍വി. ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്ക് ആദ്യ പാദത്തില്‍ സെല്‍റ്റിക്കിനെ അവരുടെ തട്ടകത്തില്‍ വീഴ്ത്തി നില ഭദ്രമാക്കി.

ഡച്ച് ടീം ഫെയനൂര്‍ദാണ് മിലാനെ വീഴ്ത്തിയത്. മൂന്നാം മിനിറ്റില്‍ ഇഗോര്‍ പയാക്‌സോയിലൂടെ ഫെയനൂര്‍ദ് തുടക്കം തന്നെ ലീഡെടുത്തു. പിന്നീട് കടുത്ത പ്രതിരോധവുമായി അവര്‍ നിന്നതോടെ മിലാന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു.

ഫ്രഞ്ച് ലീഗില്‍ കരുത്തോടെ നില്‍ക്കുന്ന മൊണാക്കോ സ്വന്തം തട്ടകത്തിലാണ് അട്ടിമറി തോല്‍വി നേരിട്ടത്. ബെന്‍ഫിക്കയാണ് വീഴ്ത്തിയത്. 0-1നായിരുന്നു ബെന്‍ഫിക്കയുടെ ജയം.

48ാം മിനിറ്റില്‍ വാംഗ്ലിസ് പാവ്‌ലിഡിസ് ബെന്‍ഫിക്കയുടെ വിജയ ഗോള്‍ നേടി. 52ാം മിനിറ്റില്‍ അല്‍ മുസ്രാറ്റി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ അവര്‍ പത്ത് പേരായി ചുരുങ്ങിയിരുന്നു. പിന്നീട് കളിയിലേക്ക് തിരിച്ചെത്താനും സാധിച്ചില്ല.

ബയേണ്‍ 1-2നു സെല്‍റ്റിക്കിനെ പരാജയപ്പെടുത്തി പ്രീ ക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കി. 45ാം മിനിറ്റില്‍ മൈക്കല്‍ ഒലീസയുടെ കിടിലന്‍ ഗോളില്‍ ബയേണ്‍ മുന്നിലെത്തി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഹാരി കെയ്ന്‍ രണ്ടാം ഗോളും നേടി. സെല്‍റ്റിക്കിന്റെ ആശ്വാസ ഗോള്‍ ഡൈസന്‍ മെയ്ഡ വലയിലാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

SCROLL FOR NEXT