UEFA Champions League x
Sports

യുവേഫ ചാംപ്യന്‍സ് ലീഗ്; വിജയത്തോടെ തുടങ്ങി ബാഴ്‌സലോണ, മാഞ്ചസ്റ്റര്‍ സിറ്റി

ഫ്രാങ്ക്ഫര്‍ട്, സ്‌പോര്‍ടിങ്, ക്ലബ് ബ്രുഗ്ഗെ ടീമുകള്‍ക്കും ജയം

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗില്‍ വിജയത്തുടക്കമിട്ട് ബാഴ്‌സലോണ, മാഞ്ചസ്റ്റര്‍ സിറ്റി, ഫ്രാങ്ക്ഫര്‍ട് ടീമുകള്‍. ബയര്‍ ലെവര്‍കൂസനെ കോപെന്‍ഹഗന്‍ സമനിലയില്‍ തളച്ചു. സ്‌പോര്‍ടിങ്, ക്ലബ് ബ്രുഗ്ഗെ ടീമുകളും ജയത്തുടക്കമിട്ടു.

ബാഴ്‌സലോണ എവേ പോരാട്ടത്തില്‍ ന്യൂകാസിലിനെ വീഴ്ത്തി. 1-2നാണ് ടീമിന്റെ ജയം. മാര്‍ക്കസ് റാഷ്‌ഫോര്‍ഡിന്റെ ഇരട്ട ഗോളുകളാണ് ബാഴ്‌സയ്ക്ക് ജയമൊരുക്കിയത്. ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. 58, 67 മിനിറ്റുകളിലാണ് ബാഴ്‌സ ന്യൂകാസിലിന്റെ പ്രതിരോധപ്പൂട്ട് പൊളിച്ചത്. 90ാം മിനിറ്റില്‍ ആന്തണി ഗോര്‍ഡനാണ് ന്യൂകാസിലിന്റെ ആശ്വാസ ഗോള്‍ വലയിലാക്കിയത്.

കടുത്ത പ്രതിരോധവുമായി നിന്ന നാപ്പോളിയെ രണ്ടാം പകുതിയില്‍ നേടിയ രണ്ട് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തം തട്ടകമായ എത്തിഹാദില്‍ തകര്‍ത്തത്. 56ാം മിനിറ്റില്‍ എര്‍ലിങ് ഹാളണ്ടും 65ാം മിനിറ്റില്‍ ജെറമി ഡോകുവുമാണ് സ്‌കോര്‍ ചെയ്തത്. കളിയുടെ 21ാം മിനിറ്റില്‍ ഡി ലോറന്‍സോ ചുവപ്പ് വാങ്ങി പുറത്തായതോടെ ശേഷിച്ച സമയം മുഴുവന്‍ നാപ്പോളി 10 പേരുമായാണ് കളിച്ചത്. അവര്‍ അടിമുടി പ്രതിരോധത്തിലായി പോയി. മത്സരത്തില്‍ ഓരോ തവണ മാത്രമാണ് ലക്ഷ്യത്തിലേക്ക് അവര്‍ പന്ത് തൊടുത്തത്.

ഫ്രാങ്ക്ഫര്‍ട് 5-1നു ഗലാത്‌സരയെ തകര്‍ത്താണ് വിജയത്തുടക്കമിട്ടത്. ക്ലബ് ബ്രുഗ്ഗെ 4-1നു മൊണാക്കോയെ അട്ടിമറിച്ചു. ലെവര്‍കൂസനെ 2-2നാണ് കോപെന്‍ഹഗന്‍ സമനിലയില്‍ കുരുക്കിയത്.

UEFA Champions League: Erling Haaland scores 50th UCL goal in Man City win.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൈവെട്ട് കേസില്‍ വിശാലമായ ഗൂഢാലോചന; തുടരന്വേഷണത്തിന് എന്‍ഐഎ

പത്മകുമാറിന്റെ സാമ്പത്തിക ഇടപാടുകളും വിദേശ യാത്രകളും അന്വേഷിക്കുന്നു; ആസ്തികളിലും പരിശോധന

'ഏതു തരത്തിലുള്ള ഭീകരവാദത്തേയും ശക്തമായി നേരിടണം'; ഇന്ത്യന്‍ നിലപാടിനെ പിന്തുണച്ച് ജി-20 സംയുക്തപ്രഖ്യാപനം

മഴ ഇന്നും തുടരും, ഇടി മിന്നലിനും സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നഷ്ടപ്പെട്ട വസ്തു തിരിച്ചുകിട്ടും, ധനുരാശിക്കാര്‍ എതിരാളികളെ വശത്താക്കും

SCROLL FOR NEXT