കന്നി ചാംപ്യൻസ് ലീ​ഗ് ​ഗോൾ നേടിയ ബയേണിന്റെ 17കാരൻ താരം ലെന കാൾ, uefa champions league x
Sports

തുടരുന്നു ഗോളടി... വമ്പന്‍ ജയങ്ങളുമായി ബയേണ്‍, ചെല്‍സി, ലിവര്‍പൂള്‍

യുവേഫ ചാംപ്യന്‍സ് ലീഗ്

Author : സമകാലിക മലയാളം ഡെസ്ക്

മ്യൂണിക്ക്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ വമ്പന്‍മാരുടെ ഗോളടി മേളം തുടരുന്നു. ചെല്‍സി 5-1നു അയാക്‌സിനേയും ലിവര്‍പൂള്‍ 5-1നു ഫ്രാങ്ക്ഫര്‍ടിനേയും ബയേണ്‍ മ്യൂണിക്ക് 4-0ത്തിനു ക്ലബ് ബ്രുഗയേയും പരാജയപ്പെടുത്തി. മുന്‍ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ് ഒറ്റ ഗോളിനു യുവന്റസിനെ വീഴ്ത്തി. ഗലാത്സരെ 3-1നു ഗ്ലിംറ്റിനെ പരാജയപ്പെടുത്തി.

അയാക്‌സിനെതിരെ 18ാം മിനിറ്റില്‍ മാര്‍ക്ക് ഗ്യുയു ആണ് ചെല്‍സിയുടെ ഗോള്‍ വേട്ടയ്ക്കു തുടക്കമിട്ടത്. 27ാം മിനിറ്റില്‍ മൊയ്‌സെസ് കസെയ്‌ഡോ, തുടരെ രണ്ട് പെനാല്‍റ്റികള്‍ വലയിലാക്കി എന്‍സോ ഫെര്‍ണാണ്ടസ്, എസ്റ്റെവായോ എന്നിവരും വല ചലിപ്പിച്ചു. 48ാം മിനിറ്റില്‍ ടയിരിഖ് ജോര്‍ജ് പട്ടിക പൂര്‍ത്തിയാക്കി.

പ്രീമിയര്‍ ലീഗില്‍ തുടര്‍ തോല്‍വികളുമായി നട്ടം തിരിയുന്ന ലിവര്‍പൂളിനു ആശ്വാസം നല്‍കുന്നതാണ് ഫ്രാങ്ക്ഫര്‍ട്ടിനെതിരായ വമ്പന്‍ ജയം. 35ാം മിനിറ്റില്‍ എകിറ്റികെ, 39ല്‍ വിര്‍ജില്‍ വാന്‍ ഡെയ്ക്, 44ാം മിനിറ്റില്‍ കൊനാറ്റെ, 66ാം മിനിറ്റില്‍ കോഡി ഗാക്‌പോ, 70ാം മിനിറ്റില്‍ സബോസ്‌ലായ് എന്നിവരാണ് ലിവര്‍പൂളിനായി വല കുലുക്കിയത്.

അഞ്ചാം മിനിറ്റില്‍ 17കാരന്‍ ലെന കാളിലൂടെയാണ് ബയേണ്‍ ക്ലബ് ബ്രുഗയ്‌ക്കെതിരെ ഗോളടി തുടങ്ങിയത്. താരത്തിന്റെ ആദ്യ ചാംപ്യന്‍സ് ലീഗ് ഗോള്‍ കൂടിയാണിത്. പിന്നാലെ 14ാം മിനിറ്റില്‍ ഹാരി കെയ്ന്‍ രണ്ടാം ഗോളും 34ല്‍ ലൂയിസ് ഡിയാസ് മൂന്നാം ഗോളും നേടി. 79ാം മിനിറ്റില്‍ നിക്കോളാസ് ജാക്‌സനാണ് പട്ടിക തികച്ചത്.

ജൂഡ് ബെല്ലിങ്ഹാം രണ്ടാം പകുതിയില്‍ നേടിയ ഗോളിലാണ് റയല്‍ സ്വന്തം തട്ടകത്തില്‍ യുവന്റസിനെ തകര്‍ത്തത്. കളിയുടെ 57ാം മിനിറ്റിലാണ് റയല്‍ ലീഡെടുത്തത്.

uefa champions league: Liverpool and Chelsea returned to winning ways with emphatic 5-1 victories.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളേ, ആ സ്ത്രീ ഞാനല്ല'; സജ്‌ന-ഫിറോസ് ബന്ധം തകര്‍ത്തത് താനല്ലെന്ന് സൂര്യ

15 മിനിറ്റിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ, ചില ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് വിദ​ഗ്ധർ

SCROLL FOR NEXT