നെതര്‍ലന്‍ഡ്സിന്‍റെ ഡംഫ്രിസും ജര്‍മനിയുടെ വിയെറ്റ്സും എപി
Sports

ഓറഞ്ച് പടയെ തുരത്തി ജര്‍മനി; ജയിച്ചു കയറി ഫ്രാന്‍സ്, ഇറ്റലി

യുവേഫ നേഷന്‍സ് ലീഗ് പോരാട്ടങ്ങളില്‍ കരുത്തരായ ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി ടീമുകള്‍ക്ക് ജയം. ഓസ്ട്രിയ, ഗ്രീസ്, തുര്‍ക്കി ടീമുകളും ജയം കണ്ടു.

Author : സമകാലിക മലയാളം ഡെസ്ക്

ജര്‍മനി മറുപടിയില്ലാത്ത ഒറ്റ ഗോളിനു നെതര്‍ലന്‍ഡ്‌സിനെ വീഴ്ത്തി. ഇറ്റലി ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഇസ്രയേലിനെ പരാജയപ്പെടുത്തി. ബെല്‍ജിയത്തെ 1-2നു ഫ്രാന്‍സ് വീഴ്ത്തി. ഓസ്ട്രിയ 5-1നു നോര്‍വെയെ തകര്‍ത്തു.

34ാം വയസില്‍ അരങ്ങേറ്റം

ഒലിവര്‍ ബൗമാന്‍

ഇതിഹാസ താരം മാനുവല്‍ നൂയര്‍ വിരമിച്ചതോടെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പറായി ഹോഫെന്‍ഹെയിം ഇതിഹാസം ഒലിവര്‍ ബൗമാന്‍ അരങ്ങേറ്റം കുറിച്ചു എന്നതാണ് നെതര്‍ലന്‍ഡ്‌സിനെതിരായ ജര്‍മനിയുടെ ഹോം മത്സരത്തെ ശ്രദ്ധേയമാക്കിയത്. ആന്ദ്ര ടെര്‍ സ്റ്റിഗന്‍ പരിക്കേറ്റ് പുറത്തായതും ബൗമാന് അപ്രതീക്ഷിത അരങ്ങേറ്റത്തിനു അവസരം നല്‍കി. താരം മികച്ച സേവുകളുമായി അരങ്ങേറ്റം അവിസ്മരണീയമാക്കി.

അരങ്ങേറ്റത്തില്‍ ഗോള്‍

ജാമി ലെവ്‌ലിങ്

നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ ജര്‍മനിക്കായി അരങ്ങേറിയ ജാമി ലെവ്‌ലിങും ദേശീയ ടീമിനായുള്ള തുടക്കം ഗംഭീരമാക്കി. താരം നേടിയ ഏക ഗോളാണ് കളിയുടെ ഗതി ജര്‍മനിക്ക് അനുകൂലമാക്കിയത്. 64ാം മിനിറ്റിലാണ് താരത്തിന്റെ ഗോള്‍. അതിനിടെ തുടക്കത്തില്‍ തന്നെ ലെവ്‌ലിങ് ടീമിനെ മുന്നിലെത്തിച്ചിരുന്നു. എന്നാല്‍ റഫറി ഓഫ് സൈഡ് വിളിച്ചതോടെ ഗോള്‍ നിഷേധിക്കപ്പെട്ടു.

മുവാനിയുടെ ഇരട്ട ഗോള്‍

മുവാനിയുടെ ഗോളാഘോഷം

കരുത്തരായ ബെല്‍ജിയത്തെ അവരുടെ മണ്ണില്‍ വീഴ്ത്തിയാണ് ഫ്രാന്‍സ് ജയം ആഘോഷിച്ചത്. കളിയുടെ 35ാം മിനിറ്റില്‍ പെനാല്‍റ്റി വലയിലെത്തിച്ച മുവാനി 62ാം മിനിറ്റില്‍ ടീമിന് ജയമൊരുക്കി. മുവാനിയുടെ ആദ്യ ഗോളിനു ഒന്നാം പകുതിയുടെ ഇഞ്ച്വറി സമയത്ത് ബെല്‍ജിയം മറുപടി നല്‍കി. ലോയിസ് ഒപെന്‍ഡയുടെ ഗോളില്‍ അവര്‍ സമനില പിടിച്ചു. എന്നാല്‍ 62ാം മിനിറ്റില്‍ മുവാനി വീണ്ടും വല ചലിപ്പിക്കുകയായിരുന്നു. അതിനിടെ 76ാം മിനിറ്റില്‍ ഫ്രഞ്ച് താരം ചൗമേനി ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായെങ്കിലും അതു മുതലാക്കാന്‍ ബെല്‍ജിയത്തിനു സാധിച്ചതുമില്ല.

നാലടിച്ച് ഇറ്റലി

ജിയോവാനി ലൊറെന്‍സോ

ഇസ്രയേലിനെതിരെ ഇറ്റലി 4-1ന്റെ ജയം ആഘോഷിച്ചു. ജിയോവാനി ലൊറെന്‍സോ ഇരട്ട ഗോളുകള്‍ നേടി. ആദ്യ പകുതിയില്‍ മാറ്റിയോ റെറ്റഗ്യുവിലൂടെ ഇറ്റലി മുന്നിലെത്തി. പിന്നീട് മൂന്ന് ഗോളുകളും ഇസ്രയേലിന്റെ ആശ്വസ ഗോളും രണ്ടാം പകുതിയിലാണ് വന്നത്. 54, 79 മിനിറ്റുകളിലാണ് ലൊറെന്‍സോ വല ചലിപ്പിച്ചത്. ഫ്രറ്റെസിയാണ് 72ാം മിനിറ്റില്‍ മറ്റൊരു ഗോള്‍ നേടിയത്.

ഹാളണ്ടിനെ പൂട്ടി

ഓസ്ട്രിയന്‍ താരങ്ങളുടെ വിജയാഘോഷം

ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഓസ്ട്രിയ നോര്‍വയെ തകര്‍ത്തത്. സൂപ്പര്‍ താരം എര്‍ലിങ് ഹാളണ്ടിനെ സമര്‍ഥമായി പൂട്ടാന്‍ ഓസ്ട്രിയക്ക് സാധിച്ചു. ഒരു ഗോള്‍ ആദ്യ പകുതിയിലും ശേഷിച്ച നാല് ഗോളുകള്‍ രണ്ടാം പകുതിയിലുമാണ് ഓസ്ട്രിയ നേടിയത്. മാര്‍ക്കോ അമുറ്റോവിച് ഓസ്ട്രിയക്കായി ഇരട്ട ഗോളുകള്‍ നേടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21