ഫോട്ടോ: ട്വിറ്റർ 
Sports

വീണ്ടും മങ്കാദിങ്, അണ്ടർ 19 ലോകകപ്പിൽ ക്രീസ് ലൈന് വിട്ട നോൺസ്ട്രൈക്കറെ വീഴ്ത്തി ഉ​ഗാണ്ടയുടെ ബൗളർ

അണ്ടർ 19 ലോകകപ്പിൽ ഉ​ഗാണ്ടയും പാപുവ ന്യു ​ഗിനിയയും തമ്മിലുള്ള മത്സരത്തിന് ഇടയിലാണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

ക്രിക്കറ്റ് ലോകത്ത് വീണ്ടുമൊരു മങ്കാദിങ്. അണ്ടർ 19 ലോകകപ്പിൽ ഉ​ഗാണ്ടയും പാപുവ ന്യു ​ഗിനിയയും തമ്മിലുള്ള മത്സരത്തിന് ഇടയിലാണ് സംഭവം. ഉ​ഗാണ്ടൻ ബൗളർ ക്രീസിന് പുറത്തിറങ്ങി നിന്ന ബൗളറെ മങ്കാദിങ് ചെയ്യുകയായിരുന്നു. 

പിഎൻജിയുടെ ഇന്നിങ്സിലെ 16ാം ഓവറിലാണ് സംഭവം. നോൺസ്ട്രൈക്കറായ ജോൺ കരിക്കോ ക്രീസിന് പുറത്തായാണ് നിന്നത്. ഇത് കണ്ട ബൗളർ ജസഫ് ബ​ഗുമ ബൗളിങ് ആക്ഷൻ പൂർത്തിയാക്കാതെ നോൺസ്ട്രൈക്കേഴ്സ് എൻഡിലെ ബെയിൽസ് ഇളക്കി. അമ്പയർ ഔട്ട് അനുവദിക്കുകയും ചെയ്തു. 

ബൗളറുടെ മോശം തന്ത്രമെന്ന് യുവരാജ് സിങ്

ഇവിടെ ബൗളറുടെ ഭാ​ഗത്ത് നിന്നുണ്ടായ പെരുമാറ്റത്തെ വിമർശിക്കുകയാണ് ഇന്ത്യൻ മുൻ താരം യുവരാജ് സിങ്. ബൗളറുടെ മോശം തന്ത്രം എന്നാണ് യുവരാജ് സിങ് ഇതിനെ ചൂണ്ടി പറഞ്ഞത്. എന്നാൽ ക്രീസ് ലൈനിൽ നിൽക്കാത്തത് ബാറ്റ്സ്മാന്റെ പ്രശ്നമാണെന്നും ബൗളറുടെ ഭാ​ഗത്ത് പിഴവില്ലെന്നുമാണ് തബ്രെയ്സ് ഷംസി പ്രതികരിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍