ഫോട്ടോ: ട്വിറ്റർ 
Sports

വീണ്ടും ഉമ്രാന്റെ തീയുണ്ട; മണിക്കൂറില്‍ 157 കിമീ വേഗം; സീസണിലെ ഏറ്റവും വേഗമേറിയ ഡെലിവറി

ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെ മണിക്കൂറില്‍ 157 കിമീ വേഗതയിലാണ് ഉമ്രാന്റെ ഡെലിവറി എത്തിയത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വീണ്ടും തന്റെ വേഗം കൊണ്ട് ഞെട്ടിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫാസ്റ്റ് ബൗളര്‍ ഉമ്രാന്‍ മാലിക്ക്. ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെ മണിക്കൂറില്‍ 157 കിമീ വേഗതയിലാണ് ഉമ്രാന്റെ ഡെലിവറി എത്തിയത്. 

ഈ ഐപിഎല്‍ സീസണിലെ ഏറ്റവും വേഗമേറിയ ഡെലിവറിയാണ് ഉമ്രാന്‍ തന്റെ പേരില്‍ കുറിച്ചത്. ഐപിഎല്‍ ചരിത്രത്തിലെ രണ്ടാമത്തെ വേഗമേറിയ ഡെലിവറിയും. ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്നിങ്‌സിലെ 20ാം ഓവറിലാണ് ഉമ്രാന്റെ തീയുണ്ട എത്തിയത്. എന്നാല്‍ ഉമ്രാന്റെ പേസിന് മുന്‍പില്‍ വിറയ്ക്കാതിരുന്ന റോവ്മാന്‍ പവല്‍ ഈ പന്തില്‍ ബൗണ്ടറി നേടി. 

4 ഓവറില്‍ ഉമ്രാന്‍ മാലിക് വഴങ്ങിയത് 52 റണ്‍സ് 

കളിയില്‍ ഡല്‍ഹി ബാറ്റേഴ്‌സിന് ഉമ്രാന് എതിരെ റണ്‍സ് കണ്ടെത്താന്‍ പ്രയാസമുണ്ടായില്ല. 4 ഓവറില്‍ 52 റണ്‍സ് ആണ് ഉമ്രാന്‍ വഴങ്ങിയത്. ഒരു വിക്കറ്റ് പോലും വീഴ്ത്താനും കഴിഞ്ഞില്ല. ചെന്നൈക്കെതിരേയും വിക്കറ്റ് വീഴ്ത്താനാവാതിരുന്ന ഉമ്രാന്‍ മാലിക് 4 ഓവറില്‍ 48 റണ്‍സ് വഴങ്ങിയിരുന്നു. 
എന്നാല്‍ ഗുജറാത്തിന് എതിരെ ഉമ്രാന്‍ മാലിക്ക് സ്വന്തമാക്കിയ 4-0-25-5 എന്ന സ്‌പെല്ലാണ് ഐപിഎല്‍ 2022ലെ ഏറ്റവും മികച്ച ബൗളിങ് ഫിഗറായി തുടരുന്നത്.

10 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 15 വിക്കറ്റാണ് ഹൈദരാബാദ് സ്പീഡ് സ്റ്റാര്‍ സീസണില്‍ ഇതുവരെ സ്വന്തമാക്കിയത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഡെലിവറിയുടെ റെക്കോര്‍ഡ് നിലവില്‍ ഷോണ്‍ ടെയ്റ്റിന്റെ പേരിലാണ്. 157.71. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിക്കുമ്പോഴാണ് ഓസീസ് പേസര്‍ റെക്കോര്‍ഡിട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സീറ്റിനായി സണ്ണി എം കപിക്കാട് വന്നു കണ്ടു, വാക്കു കൊടുത്തിട്ടില്ല: വിഡി സതീശന്‍

ഒറ്റ നോട്ടത്തിൽ കണ്ടാൽ ഓറഞ്ച് തന്നെ, എന്താണ് കിന്നോവ്

ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

​ഗ്യാസ് തീരുമെന്ന ഭയം വേണ്ട.., 10 മിനിറ്റിൽ നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈ എയർഫ്രയറിൽ ഉണ്ടാക്കാം

'ഇത് ചെറിയ വേദന ആയിരുന്നില്ല, ഓരോ ദിവസവും വെല്ലുവിളി നിറഞ്ഞത്'; ആശുപത്രിവാസത്തെക്കുറിച്ച് നടി റോഷ്ന

SCROLL FOR NEXT