ഫോട്ടോ: ട്വിറ്റർ 
Sports

അണ്ടര്‍ 19 ലോകകപ്പ്; ആതിഥേയരെ വീഴ്ത്തി ഓസ്‌ട്രേലിയയുടെ തുടക്കം, ശ്രീലങ്കയ്ക്കും ആദ്യ ജയം

അണ്ടര്‍ 19 ലോകകപ്പില്‍ ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്ത് തുടങ്ങി ഓസ്‌ട്രേലിയ

സമകാലിക മലയാളം ഡെസ്ക്

ഗയാന: അണ്ടര്‍ 19 ലോകകപ്പില്‍ ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്ത് തുടങ്ങി ഓസ്‌ട്രേലിയ. ഉദ്ഘാടന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ ആറ് വിക്കറ്റിനാണ് ഓസ്‌ട്രേലിയ തോല്‍പ്പിച്ചത്. ആദ്യ ദിനം നടന്ന രണ്ടാമത്തെ മത്സരത്തില്‍ സ്‌കോട്ട്‌ലാന്‍ഡിനെ ശ്രീലങ്കയും വീഴ്ത്തി. 

മൂന്ന് വട്ടം കിരീടത്തില്‍ മുത്തമിട്ട ഓസ്‌ട്രേലിയ ഇത്തവണയും ആധിപത്യം വ്യക്തമാക്കിയാണ് തുടങ്ങിയത്. 170 റണ്‍സ് ആണ് ഓസ്‌ട്രേലിയക്ക് മുന്‍പില്‍ വെസ്റ്റ് ഇന്‍ഡീസ് വിജയ ലക്ഷ്യമായി വെച്ചത്. 40.1 ഓവറില്‍ ആതിഥേയര്‍ ഓള്‍ഔട്ട്. 

44.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയ ലക്ഷ്യം കണ്ടു. ഓസ്‌ട്രേലിയയുടെ ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍ വൈലിയുടെ 86 റണ്‍സ് കണ്ടെത്തിയ ഇന്നിങ്‌സ് ആണ് ജയം എളുപ്പമാക്കിയത്. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ കനോലിയും ഓഫ് സ്പിന്നിര്‍ നിവേദന്‍ രാധാകൃഷ്ണയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

40 റണ്‍സിന് ശ്രീലങ്ക സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ചു

40 റണ്‍സിനാണ് ശ്രീലങ്ക സ്‌കോട്ട്‌ലന്‍ഡിനെ വീഴ്ത്തിയത്. 218 റണ്‍സ് ആണ് ശ്രീലങ്ക സ്‌കോട്ട്‌ലന്‍ഡിന് മുന്‍പില്‍ വെച്ചത്. എന്നാല്‍ 49 ഓവറില്‍ 178 റണ്‍സിന് സ്‌കോട്ട്‌ലന്‍ഡ് ഓള്‍ഔട്ടായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ശ്രീലങ്കന്‍ ബൗളര്‍ വെല്ലാലേജിന്റെ ബൗളിങ് ആണ് സ്‌കോട്ട്‌ലന്‍ഡിനെ തകര്‍ത്തത്. ബാറ്റിങ്ങില്‍ സകുണ നിദര്‍ശനയായിരുന്നു ശ്രീലങ്കയുടെ ഹീറോ. 85 റണ്‍സ് ആണ് സകുണ കണ്ടെത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദുബായിലെ യുഎസ് കോണ്‍സുലേറ്റിന് നേര്‍ക്ക് ഇറാന്റെ ഡ്രോണ്‍ ആക്രമണം, പിന്നാലെ തീപിടിത്തം

ദുബായ് യുഎസ് കോണ്‍സുലേറ്റിൽ ആക്രമണം, മൊജ്തബ പുതിയ പരമോന്നത നേതാവ്, പത്മകുമാർ പുറത്തേക്ക്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ് പ്ലാറ്റ്ഫോമില്‍ പണം നിക്ഷേപിച്ചു; 72കാരനില്‍നിന്ന് 81 ലക്ഷം രൂപ തട്ടി

കൈക്കൂലി കേസില്‍ അറസ്റ്റിലായ എംവിഡി ഉദ്യോഗസ്ഥന് ജയിലിന് പുറത്ത് സ്വീകരണം

ശബരിമല സ്വര്‍ണ്ണക്കൊള്ള: പത്മകുമാറും പുറത്തേക്ക്?; ജാമ്യഹര്‍ജിയില്‍ ഇന്ന് വിധി

SCROLL FOR NEXT