Vihaan Malhotra x
Sports

വിഹാന്‍ മല്‍ഹോത്രയുടെ ശതകം; 2 അര്‍ധ സെഞ്ച്വറികള്‍; സിംബാബ്‌വെയ്ക്ക് മുന്നില്‍ കൂറ്റന്‍ ലക്ഷ്യം വച്ച് ഇന്ത്യന്‍ കൗമാരം

അണ്ടര്‍ 19 ലോകകപ്പ് സൂപ്പര്‍ സിക്‌സ് പോരാട്ടം

സമകാലിക മലയാളം ഡെസ്ക്

ബുലവായോ: അണ്ടര്‍ 19 ലോകകപ്പ് സൂപ്പര്‍ സിക്‌സ് പോരാട്ടത്തില്‍ സിംബാബ്‌വെയ്ക്ക് മുന്നില്‍ കൂറ്റന്‍ സ്‌കോറുയര്‍ത്തി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സ് അടിച്ചെടുത്തു.

വിഹാന്‍ മല്‍ഹോത്രയുടെ സെഞ്ച്വറിയും ഓപ്പണര്‍ വൈഭവ് സൂര്യവംശി, അഭിഗ്യാന്‍ കുണ്ടു എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടേയും ബലത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. ഖിലന്‍ പട്ടേലിന്റെ കാമിയോ ഇന്നിങ്‌സാണ് സ്‌കോര്‍ 350 കടത്തിയത്.

ടോസ് നേടി സിംബാബ്‌വെ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ മലയാളി താരം ആരോണ്‍ ജോര്‍ജ്- വൈഭവ് സഖ്യം മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ആരോണിനെയാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. താരം 16 പന്തില്‍ 2 ഫോറും ഒരു സിക്‌സും സഹിതം 23 റണ്‍സെടുത്തു.

വൈഭവ് 4 വീതം സിക്‌സും ഫോറും തൂക്കി 30 പന്തില്‍ 52 റണ്‍സെടുത്തു മടങ്ങി. ക്യാപ്റ്റന്‍ ആയുഷ് മാത്രെ 2 സിക്‌സും ഒരു ഫോറും സഹിതം 19 പന്തില്‍ 21 റണ്‍സെടുത്തു പുറത്തായി.

പിന്നീട് അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച വിഹാന്‍ മല്‍ഹോത്ര- അഭിഗ്യാന്‍ കുണ്ടു സഖ്യം ക്രീസില്‍ നിയലുറപ്പിച്ച് പൊരുതി. വിഹാന്‍ 7 ഫോറുകള്‍ സഹിതം 107 പന്തില്‍ 109 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. കുണ്ടു 5 ഫോറും ഒരു സിക്‌സും സഹിതം 61 റണ്‍സുമായി മടങ്ങി. ഖിലാന്‍ പട്ടേല്‍ 12 പന്തില്‍ 3 സിക്‌സും ഒരു ഫോറും സഹിതം 30 റണ്‍സെടുത്തു പുറത്തായി.

Under 19 World Cup, Vihaan Malhotra century: Zimbabwe U19s won the toss and elected to field first

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വിഎസ് ജീവിച്ചിരുന്നെങ്കില്‍ പത്മവിഭൂഷണ്‍ നിരസിച്ചേനേ'; കുടുംബത്തിന് തീരുമാനിക്കാമെന്ന് എം എ ബേബി

എംപിമാര്‍ മത്സരിക്കേണ്ടതില്ല; സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കരുത്; തെരഞ്ഞെടുപ്പ് സമിതിയില്‍ തീരുമാനം

200എംപി മെയിന്‍ കാമറ, 7,600 എംഎഎച്ച് ബാറ്ററി; ഐക്യൂഒഒ 15ആര്‍ ഫെബ്രുവരി 24ന് ഇന്ത്യന്‍ വിപണിയില്‍

ഗ്രീൻ ടീ കുടിക്കാം ആരോഗ്യം മെച്ചപ്പെടുത്താം

കുഞ്ഞിക്കൃഷ്ണനെതിരെയുള്ള പ്രകടനത്തില്‍ പൊലീസിനെ ബോംബെറിഞ്ഞ കേസിലെ പ്രതി; പങ്കെടുത്തത് പരോള്‍ വ്യവസ്ഥ ലംഘിച്ച്

SCROLL FOR NEXT