ബൊളിവിയക്കെതിരെ ​ഗോൾ നേടിയ കവാനിയുടെ ആഘോഷം/ഫോട്ടോ: കോപ്പ അമേരിക്ക, ട്വിറ്റർ 
Sports

ആക്രമണം അഴിച്ചുവിട്ട് ഉറു​ഗ്വേ, ബൊളിവിയയെ 2-0ന് തോൽപ്പിച്ചു

22 ഷോട്ടുകളുമായി ഉറു​ഗ്വേ ആക്രമണം നടത്തിയെങ്കിലും അവസരങ്ങൾ പലതും വേണ്ടവിധം വിനിയോ​ഗിക്കാൻ അവർക്കായില്ല

Author : സമകാലിക മലയാളം ഡെസ്ക്

കോപ്പ അമേരിക്ക ​ഗ്രൂപ്പ് എയിൽ ബൊളീവിയയെ എതിരില്ലാത്ത രണ്ട് ​ഗോളിന് തകർത്ത് ഉറു​ഗ്വേ. 22 ഷോട്ടുകളുമായി ഉറു​ഗ്വേ ആക്രമണം നടത്തിയെങ്കിലും അവസരങ്ങൾ പലതും വേണ്ടവിധം വിനിയോ​ഗിക്കാൻ അവർക്കായില്ല. 

40ാം മിനിറ്റിൽ ബൊളിവിയൻ ​ഗോൾകീപ്പറുടെ ഓൺ ​ഗോളിൽ നിന്നാണ് ഉറു​ഗ്വേ അക്കൗണ്ട് തുറന്നത്. ബോക്സിൽ പന്ത് ക്ലിയർ ചെയ്യാൻ ബൊളിവിയൻ പ്രതിരോധനിര താരം ശ്രമിക്കുന്നതിന് ഇടയിൽ ​ഗോൾകീപ്പർ കാർലോസ് ലാംപെയുടെ ദേഹത്ത് തട്ടി ​ഗോൾവല കുലുക്കുകയായിരുന്നു. 

കൗണ്ടർ അറ്റാക്ക് നടത്തി 79ാം മിനിറ്റിൽ കവാനിയിലൂടെയായിരുന്നു ഉറു​ഗ്വേയുടെ രണ്ടാമത്തെ ​ഗോൾ. ഉറു​ഗ്വേയുടെ നിരന്തരമുള്ള ആക്രമണത്തെ ചെറുത്ത് നിന്ന ​ഗോൾകീപ്പറാണ് വലിയ മാർജിനിലെ തോൽവിയിൽ നിന്ന് ബൊളിവിയയെ രക്ഷിച്ചത്.

ലോകകപ്പ് യോ​ഗ്യതാ മത്സരം ഉൾപ്പെടെ കഴിഞ്ഞ 5 കളികളിൽ ഉറു​ഗ്വേയ്ക്ക് സ്കോർ ചെയ്യാൻ സാധിച്ചിരുന്നില്ല. ചിലിക്കെതിരെ 1-1ന് സമനില പിടിച്ചായിരുന്നു ഉറു​ഗ്വേ ​ഗോൾ സ്കോറിങ്ങിലേക്ക് തിരിച്ചെത്തിയത്.  ബൊളിവിയക്കെതിരെ ​ഗോൾ വല കുലുക്കാനായതും അവസരങ്ങൾ സൃഷ്ടിക്കാനായതും സുവാരസിന്റേയും കൂട്ടരുടേയും ആത്മവിശ്വാസം കൂട്ടും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി; കെ കാര്‍ത്തിക് കണ്ണൂര്‍ റേഞ്ച് ഡിഐജി

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

SCROLL FOR NEXT