USA Pacer Ali Khan, Canada Super60 x
Sports

ബാറ്റർക്ക് പണി ഇല്ല, ബൗളർ എറിഞ്ഞ ബൗൺസർ തന്നെ സിക്സ്! (വിഡിയോ)

കാനഡ സൂപ്പർ60 ക്രിക്കറ്റ് പോരാട്ടത്തിനിടെ അപൂർവ നിമിഷം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ടൊറന്റോ: കാനഡ സൂപ്പർ60 ടൂർണമെന്റിന്റെ സെമിയിൽ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ഒരപൂർവ നിമിഷം പിറന്നു. ടൊറന്റോ സിക്സേഴ്സും മിസിസാ​ഗ​ മാസ്റ്റേഴ്സും തമ്മിലുള്ള മത്സരത്തിനിടെയാണ് അപൂർവ നിമിഷത്തിന് വാൻകൂവറിലെ ബിസി പ്ലേസ് സ്റ്റേഡ‍ിയം സാക്ഷ്യം വഹിച്ചത്.

ടൊറന്റോ ബാറ്റ് ചെയ്യുന്നതിനിടെയാണ് ക്രിക്കറ്റ് ലോകത്തെ സമാനതകളില്ലാത്ത സംഭവം അരങ്ങേറുന്നത്. ഒൻപതാം ഓവർ എറിയാനെത്തിയ മിസിസാ​ഗയുടെ യുഎസ്എ പേസർ അലി ഖാന്റെ ഒരു ബൗൺസർ പൊള്ളാർഡിന്റേയും വിക്കറ്റ് കീപ്പറുടേയും തലയ്ക്ക് മുകളിലൂടെ പറന്ന് ​ഗ്രൗണ്ടിൽ തൊടാതെ നേരെ വീണത് ബൗണ്ടറി റോപ്പിന് പുറത്ത്. ഇതുകണ്ട് കമന്റേറ്റർമാർ വൈഡും സിക്സും എന്നാണ് (7 റൺസ്) വിശേഷിപ്പിച്ചത്. എന്നാൽ എല്ലാവരേയും അമ്പരപ്പിച്ച് അമ്പയർ വൈഡ് മാത്രം വിളിച്ചു. സിക്സ് അനുവദിച്ചില്ല. പകരം ഫോറാണ് നൽകിയത്.

എംസിസി ക്രിക്കറ്റ് നിയമം അനുസരിച്ച് ബാറ്റർ തൊടാതെ പന്ത് അതിർത്തി കടന്നാൽ അത് സിക്സായി കണക്കാക്കില്ല. ബാറ്റർ അടിച്ച് പന്ത് ​ഗ്രൗണ്ട് തൊടാതെ ബൗണ്ടറി കടത്തിയാൽ മാത്രമേ അത് സിക്സായി കണക്കാക്കു. ബാറ്റിൽ തട്ടാതെ ഇത്തരത്തിൽ പന്ത് ​ഗ്രൗണ്ട് തൊടാതെ ബൗണ്ടറി റോപ്പിനു പുറത്തു വീണാലും അത് ഫോർ റൺസായി മാത്രമേ പരി​ഗണിക്കു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ടൊറന്റോ 10 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 130 റൺസ് നേടി. 16 പന്തിൽ 40 റൺസടിച്ച കീറോൺ പൊള്ളാർഡിന്റെ കിടിലൻ ബാറ്റിങാണ് ടൊറന്റോയ്ക്ക് തുണയായത്. മറുപടി ബാറ്റിങിൽ മിസിസാ​ഗ, അലക്സ് ലീസിന്റെ വെടിക്കെട്ട് ബാറ്റിങ് ബലത്തിൽ ജയത്തിലേക്ക് നീങ്ങുമെന്നു തോന്നിച്ചെങ്കിലും 9 റൺസ് അകലെ അവരുടെ പോരാട്ടം അവസാനിച്ചു. ലീസ് 11 പന്തിൽ 39 റൺസടിച്ചു. ടൊറന്റോ ഫൈനലിലേക്കും മുന്നേറി.

രണ്ടാം സെമിയിൽ ബ്രാംപ്റ്റൻ ബ്ലിറ്റ്സിനെ 6 വിക്കറ്റിന് തകർത്ത് വാൻകൂവർ ആങ്കേഴ്സും ഫൈനലിലേക്ക് കടന്നിട്ടുണ്ട്. കലാശപ്പോരിൽ ടൊറന്റോയും വാൻകൂവറും തമ്മിൽ ഏറ്റുമുട്ടും.

USA Pacer Ali Khan: The semi-final match between Toronto Sixers and Mississauga Masters in the Canada Super60 tournament witnessed a bizarre moment that left fans and commentators stunned

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലിയേക്കരയില്‍ ഇനി കുരുക്കില്‍ കിടക്കേണ്ട, ബാരിയര്‍ ഫ്രീ സംവിധാനം വരുന്നു; എന്താണ് മള്‍ട്ടി ലെയിന്‍ ഫ്രീ ഫ്‌ലോ ടോളിങ്?

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

ഫോട്ടോ എടുക്കാന്‍ നില്‍ക്കുന്നതിനിടെ കാട്ടാന ആക്രമണം; കൊല്ലത്ത് വയോധികയ്ക്ക് ദാരുണാന്ത്യം

'പ്രിയനോടൊപ്പം ചെയ്ത സിനിമകളിൽ ഏറ്റവും പ്രിയപ്പെട്ടത്‘; തേന്മാവിൻ കൊമ്പത്ത്’ വീണ്ടുമെത്തുമ്പോള്‍ മോഹൻലാൽ

യാത്രകളെ നെഞ്ചിലേറ്റി മലയാളികൾ: രാജ്യത്ത് ഏറ്റവും കൂടുതൽ യാത്ര ചെയ്യുന്നവരിൽ കേരളം ഒന്നാമത്