Vaibhav Sooryavanshi Injury Update After Century Relieves Rajasthan Royals Camp  IPL/X
Sports

വൈഭവിന്റെ പരിക്ക് പണിയാകുമോ?; മറുപടിയുമായി രാജസ്ഥാൻ ടീം

കടുത്ത ചൂടിലും ദീർഘനേരം ബാറ്റ് ചെയ്തത് കൊണ്ട് താരത്തിന് ശാരീരികമായി ക്ഷീണം ഉണ്ടായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പുർ: ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഹൈദരാബാദിനെതിരെ തകര്‍പ്പന്‍ പ്രകടനമാണ് വൈഭവ് സൂര്യവംശി പുറത്തെടുത്തത്. ഹൈദരാബാദ് ബൗളർമാരെ തലങ്ങും വിലങ്ങും അടിച്ചു പായിച്ച താരം 36 പന്തിൽ സെഞ്ച്വറി പൂർത്തിയാക്കിയിരുന്നു. ഐപിഎല്ലില്‍ ഇത് രണ്ടാം തവണയാണ് വൈഭവ് സെഞ്ച്വറി നേടുന്നത്.

എന്നാൽ, മത്സരത്തിനിടെ വൈഭവിനേറ്റ പരിക്ക് ആരാധകരെ ആശങ്കയിലാക്കിയിട്ടുണ്ട്. ഫീൽഡ് ചെയ്യുന്നതിനിടെ താരത്തിന്റെ വലതുകാലിന്റെ പിന്‍ഭാഗത്ത് ആണ് പരിക്കേറ്റത്. തുടർന്ന്, ടീം ഫിസിയോയുടെ സഹായത്തോടെയാണ് വൈഭവിനെ ഡ്രസിങ് റൂമിലേക്ക് മാറ്റിയത്. കടുത്ത ചൂടിലും ദീർഘനേരം ബാറ്റ് ചെയ്തത് കൊണ്ട് താരത്തിന് ശാരീരികമായി ക്ഷീണം ഉണ്ടായിരുന്നു. ഇതാകാം പരിക്കിന് കാരണമെന്നാണ് വിലയിരുത്തൽ.

വൈഭവിനേറ്റ പരിക്കിൽ ആശങ്കപ്പെടേണ്ട സാഹചര്യവുമില്ലെന്നാണ് രാജസ്ഥാൻ ടീം മാനേജ്‍മെന്റ് പറയുന്നത്.

“പേശി വലിവ് കാരണമാകാം താരത്തിന് വേദന അനുഭവപ്പെട്ടത്. മെഡിക്കൽ സംഘം പ്രാഥമിക പരിശോധനകൾ നടത്തിയിരുന്നു. നിലവിൽ വലിയ പ്രശ്നമൊന്നും തോന്നുന്നില്ല. കൂടുതൽ പരിശോധനകൾ നടത്തുന്നുണ്ട്. ഉടൻ തന്നെ പരിക്ക് സംബന്ധിച്ച വ്യക്തമായ ഉത്തരം നൽകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു'' രാജസ്ഥാൻ റോയൽസിന്റെ ബാറ്റിങ് കോച്ച് വിക്രം റാത്തോഡ് പറഞ്ഞു.

Vaibhav Sooryavanshi Injury Update After Century Relieves Rajasthan Royals Camp.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ ടേക്ക് ഓഫിനിടെ സ്വിസ് എയര്‍ വിമാനത്തിന് തീപിടിച്ചു: ആറു യാത്രക്കാര്‍ക്ക് പരിക്ക്- വിഡിയോ

കണ്ണാടിയിലെ കറ കളയാം; ആകെ വേണ്ടത് ചില പൊടിക്കൈകള്‍ മാത്രം

'മലയാളത്തിൽ നിന്ന് ബോധപൂർവം മാറി ‌നിന്നതല്ല; ഞാൻ ഹൈദരാബാ​ദിൽ സ്ഥിരതാമസമാക്കിയെന്ന് കരുതുന്നവരുണ്ട്'

ജീരകസോഡയില്‍ ചത്ത പാമ്പിന്‍കുഞ്ഞ്; പരാതിയുമായി യുവാക്കള്‍, പരിശോധന

'കുറ്റങ്ങള്‍ തടയുന്നതില്‍ നിന്നും പൊലീസ് മാറി, അതിനാല്‍ ദാവൂദ് ഇബ്രാഹിനൊപ്പം ചേരുന്നു'; രാഘവ് ഛദ്ദയെ പരിഹസിച്ച് പ്രകാശ് രാജ്

SCROLL FOR NEXT