MG University: റിസർച്ച് അസിസ്റ്റന്റ്, ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ,ലാബ് അസിസ്റ്റന്റ് ഒഴിവുകൾ

റിസർച്ച് അസിസ്റ്റന്റ്, ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ, ടെക്നിക്കൽ അസിസ്റ്റന്റ് ,ലാബ് അസിസ്റ്റന്റ് തസ്തികയിലാണ് ഒഴിവുകൾ ഉള്ളത്
MG University
MG University Invites Applications for Research Assistant, Field Investigator and Other Posts
Edited By:
Updated on
2 min read

എം ജി യൂണിവേഴ്‌സിറ്റി വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. റിസർച്ച് അസിസ്റ്റന്റ്, ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ, ടെക്നിക്കൽ അസിസ്റ്റന്റ് ,ലാബ് അസിസ്റ്റന്റ് തസ്തികയിലാണ് ഒഴിവുകൾ ഉള്ളത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് വിജ്ഞാപനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. വിശദമായി പരിശോധിക്കാം.

MG University
ജെഎൻയുവിൽ അവസരം! 267 നോൺ-ടീച്ചിംഗ് തസ്തികകൾ; പത്താം ക്ലാസ് മുതൽ യോഗ്യത

ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് (ICSSR) ധനസഹായത്തോടെ നടപ്പാക്കുന്ന ഗവേഷണ പദ്ധതിയിലേക്ക് റിസർച്ച് അസിസ്റ്റന്റ്, ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ തസ്തികകളിൽ നിയമനം നടത്തുന്നത്. "Ritual Worship, Ancestral Divinities and Reconstructing Joint Family in Contemporary North Kerala" എന്ന പദ്ധതിയിലേക്കാണ് നിയമനം.

MG University
ഹിന്ദുസ്ഥാൻ എയറോനോട്ടിക്സിൽ അവസരം; എഞ്ചിനീയർ മുതൽ സിഎ വരെ യോഗ്യത, രണ്ട് ലക്ഷം രൂപ വരെ ശമ്പളം

യോഗ്യത

റിസർച്ച് അസിസ്റ്റന്റ്

  • സോഷ്യൽ സയൻസസ്/ഹ്യൂമാനിറ്റീസിൽ 55% മാർക്കോടെ ബിരുദാനന്തര ബിരുദം

  • NET / M.Phil. / Ph.D. യോഗ്യത അഭികാമ്യം

ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ

  • സോഷ്യൽ സയൻസസ്/ഹ്യൂമാനിറ്റീസിൽ കുറഞ്ഞത് 55% മാർക്കോടെ ബിരുദാനന്തര ബിരുദം

  • Kinship, Ritual Studies എന്നിവയിലെ പരിചയം അഭികാമ്യം

MG University
ബി.കോം കഴിഞ്ഞവർക്ക് കേന്ദ്ര സർക്കാർ ജോലി! എക്സിക്യൂട്ടീവ് അസിസ്റ്റന്റ് തസ്തിക; അവസാന തീയതി ഓഗസ്റ്റ് 12

ശമ്പളം

  • റിസർച്ച് അസിസ്റ്റന്റ് – പ്രതിമാസം 37,000 രൂപ

  • ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ – പ്രതിമാസം 20,000 രൂപ

നിയമന കാലാവധി

  • റിസർച്ച് അസിസ്റ്റന്റ് – 6 മാസം (പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ പരമാവധി 10 മാസം വരെ ദീർഘിപ്പിക്കാം)

  • ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ – 6 മാസം

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://www.mgu.ac.in/uploads/2026/07/Call-for-Research-Assistant-and-Field-Investigator-School-of-Social-Sciences.pdf?x41418

MG University
നഴ്സിങ് കഴിഞ്ഞോ? 2,218 ഒഴിവുകൾ; കേന്ദ്ര സർക്കാർ ജോലി നേടാം

മഹാത്മാ ഗാന്ധി സർവകലാശാലയുടെ സ്കൂൾ ഓഫ് ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ ടെക്നിക്കൽ അസിസ്റ്റന്റ്, ലാബ് അസിസ്റ്റന്റ് തസ്തികകളിൽ ആണ് നിയമനം നടത്തുന്നു. ഓരോ തസ്തികയിലും ഓരോ ഒഴിവ് വീതമാണുള്ളത്.

1. ടെക്നിക്കൽ അസിസ്റ്റന്റ്

  • ഒഴിവ്: 01

  • വിഭാഗം: OC (പൊതുവിഭാഗം)

  • വിദ്യാഭ്യാസ യോഗ്യത: ബി.ടെക് ഫുഡ് പ്രോസസിങ്/എം.എസ്.സി ഫുഡ് സയൻസ് ആൻഡ് ക്വാളിറ്റി കൺട്രോൾ/എം.എസ്.സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി

  • പ്രതിമാസ വേതനം: ₹25,000 (കൺസോളിഡേറ്റഡ്)

  • പ്രായപരിധി: 01.01.2026-ൽ 36 വയസ് കവിയരുത് (സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും)

MG University
റെയിൽവേയിൽ 6,557 ടെക്നീഷ്യൻ ഒഴിവുകൾ; ഐടിഐ, ഡിപ്ലോമ, എൻജിനീയറിങ് യോഗ്യത

2. ലാബ് അസിസ്റ്റന്റ്

  • ഒഴിവ്: 01

  • വിഭാഗം: SC

  • വിദ്യാഭ്യാസ യോഗ്യത: ബി.എസ്.സി കെമിസ്ട്രി/ലൈഫ് സയൻസ്

  • പ്രതിമാസ വേതനം: ₹15,000 (കൺസോളിഡേറ്റഡ്)

  • പ്രായപരിധി: 01.01.2026-ൽ 36 വയസ് കവിയരുത് (സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും)

MG University
എൻ.സി.സി 'C' സർട്ടിഫിക്കറ്റ് ഉണ്ടോ?, ഇന്ത്യൻ ആർമിയിൽ ഓഫീസറാകാം; പെൺകുട്ടികൾക്ക് അവസരം

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം, ജനനത്തീയതി എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഓഗസ്റ്റ് 5നകം അപേക്ഷ സമർപ്പിക്കണം. അപേക്ഷ ada5@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കണം. അപേക്ഷകർ ഉള്ളടക്ക പരിശോധനയ്ക്ക് സർട്ടിഫിക്കറ്റുകളുടെ അസൽ രേഖകൾ ഹാജരാക്കേണ്ടതാണ്.

MG University
എയർപോർട്ട് അതോറിറ്റിയിൽ വൻ അവസരം! 391 ഒഴിവുകൾ, പ്രവൃത്തി പരിചയം വേണ്ട; ജൂനിയർ മാനേജർ മുതൽ ഒഴിവുകൾ

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://www.mgu.ac.in/uploads/2026/07/Technical-Assistant-and-Lab-Assistant.pdf?x13571

MG University
പാലക്കാട് ഫ്ലൂയിഡ് കൺട്രോൾ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; റിസർച്ച് എഞ്ചിനീയർ തസ്തിക, അവസാന തീയതി ഓഗസ്റ്റ് 24
MG University
ബഹിരാകാശ ഗവേഷണ സ്ഥാപനത്തിൽ ജോലി; റിസർച്ച് സയന്റിസ്റ്റ്, ജെ.ആർ.എഫ് ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം
MG University
മാസ്റ്റേഴ്സ് യോഗ്യതയുണ്ടോ?, പട്ടികജാതി വകുപ്പിൽ 10 ഒഴിവുകൾ; സംവരണ വിഭാഗക്കാർക്ക് മുൻഗണന

MG University Invites Applications for Research Assistant, Field Investigator and Other Posts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com