Vaibhav Sooryavanshi selection raises questions over Sanju Samson place in India T20 team. FILE
Sports

വൈഭവ് ടീമിലെത്തിയാൽ സഞ്ജു പുറത്തോ?, കുഴങ്ങി സെലക്ടർമാർ; സൂര്യകുമാറിന്റെ നായകസ്ഥാനവും തെറിക്കും

അയർലൻഡ് പര്യടനത്തിനായി തയ്യാറാക്കിയ 35 അംഗ ടി20 സ്പെഷ്യലിസ്റ്റ് പട്ടികയിൽ വൈഭവിന്റെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വൈഭവ് സൂര്യവംശിയുടെ ഇന്ത്യൻ സീനിയർ ടീമിലെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. ഇന്ത്യന്‍ അണ്ടര്‍-19 ടീമിനായും ഐപിഎല്ലിലും മിന്നും പ്രകടനം കാഴ്ച്ചവെച്ചതോടെയാണ് താരത്തെ സീനിയർ ടീമിലേക്ക് സെലക്ടർമാർ പരിഗണിച്ചിരിക്കുന്നത്. അയർലൻഡ് പര്യടനത്തിനായി തയ്യാറാക്കിയ 35 അംഗ ടി20 സ്പെഷ്യലിസ്റ്റ് പട്ടികയിൽ വൈഭവിന്റെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ, ടീമിൽ ഇടം നേടിയാലും ആദ്യ ഇലവനിൽ താരത്തിന് സ്ഥാനം ഉണ്ടാകുമോ എന്ന ചോദ്യമാണ് ഉയരുന്നത്. നിലവിൽ ഇന്ത്യൻ ടീമിൽ നിരവധി മികച്ച ഓപ്പണർമാരാണ് ഉള്ളത്.

അഭിഷേക് ശർമ, ഇഷാൻ കിഷൻ, സഞ്ജു സാംസൺ എന്നിവരാണ് നിലവിലെ പ്രധാന ഓപ്പണർമാർ. ഇവർ മൂന്ന് പേരും ടി20 ലോകകപ്പ് ഫൈനലിൽ അർധസെഞ്ച്വറി നേടിയ താരങ്ങളാണ്. ഇവർക്കൊപ്പം യശസ്വി ജയ്‌സ്വാള്‍ കൂടി എത്തുന്നതോടെ ഓപ്പണർ റോളിൽ കളിക്കുന്ന താരങ്ങളുടെ എണ്ണം നാലായി.

ഇവരെ മറികടന്ന് സൂര്യവംശിയെ ഓപ്പണർ റോളിൽ കളത്തിലിറക്കാൻ സെലക്ടർമാർക്ക് അത്ര എളുപ്പമാകില്ല.

''വൈഭവ് മത്സരങ്ങൾക്ക് സജ്ജമാണ്. പക്ഷേ സഞ്ജു , അഭിഷേക് ശർമ്മ പോലുള്ള താരങ്ങളെ ഒഴിവാക്കണമെങ്കിൽ അതിന് വ്യക്തമായ കാരണം വേണം. ഇനി നാലാമത് ഒരു ഓപ്പണറെ പരിഗണിക്കുക ആണെങ്കിൽ അതിന് യശസ്വി ജയ്‌സ്വാള്‍ ഉണ്ട്. അദ്ദേഹത്തെ എങ്ങനെ ഒഴിവാക്കാൻ കഴിയും?'' എന്നാണ് ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.

അതേ സമയം, നിലവിലുള്ള ടീമിൽ നിന്ന് ഒരാളെ പുറത്താക്കിയാൽ മാത്രമേ സൂര്യവംശിയ്ക്ക് സാധ്യതയുള്ളൂ. ഇന്ത്യൻ ടി20 നായകൻ സൂര്യകുമാർ യാദവിനും സ്ഥാനം നഷ്ടമായേക്കാൻ സാധ്യതയുണ്ട്. 2024 ടി20 ലോകകപ്പിന് ശേഷം താരത്തിന്റെ ബാറ്റിങ് ശരാശരി 20ൽ താഴെയാണ്. ഇതോടെ സൂര്യകുമാറിനെ ഒഴിവാക്കി മറ്റൊരാളെ നായകസ്ഥാനം ഏൽപ്പിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Vaibhav Sooryavanshi selection raises questions over Sanju Samson place in India T20 team.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതിന്‍ രാജിന്റെ മരണം; ലോണ്‍ ആപ്പ് വഴി ഭീഷണിപ്പെടുത്തിയവര്‍ പിടിയില്‍; പ്രതികള്‍ വിളിച്ചിരുന്നത് സിം ബോക്‌സുകളിലൂടെ

കെപിസിസി ലെറ്റർ പാഡിൽ വ്യാജ കത്ത്; സണ്ണി ജോസഫിന്റെ പരാതിയിൽ 2 സുധാകര അനുകൂലികൾക്കെതിരെ കേസ്

നോവായി മടക്കം; 9പേരുടെ സംസ്‌കാരം ഇന്ന്; നിതിന്‍ രാജിനെ ഭീഷണിപ്പെടുത്തിയ ലോണ്‍ ആപ്പുകാര്‍ അറസ്റ്റില്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ബ്രസീലിന്റെ 'വിശുദ്ധ കൈ'; ബാസ്‌ക്കറ്റ്‌ബോള്‍ ഇതിഹാസം ഓസ്‌കാര്‍ ഷ്മിഡ് അന്തരിച്ചു

പാല്‍ വില ലിറ്ററിന് നാല് രൂപ കൂട്ടണം; മില്‍മ ചെയര്‍മാന്‍ ഇന്ന് മന്ത്രിയെ കാണും

SCROLL FOR NEXT