Aashirwad Sooryavanshi, Vaibhav Sooryavanshi x
Sports

87 പന്തിൽ 103 റൺസ്, വൈഭവിന്റെ അനിയനും സൂപ്പറാ! തൂക്കിയത് 20 ഫോറും ഒരു സിക്സും

നിർഭയ ബാറ്റിങുമായി 10 വയസുകാരൻ ആശിർവാദ് സൂര്യവംശിയും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

പട്ന: ക്രിക്കറ്റ്, സൂര്യവംശി കുടുംബത്തിന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണെന്ന് വീണ്ടും തെളിയിക്കപ്പെടുന്നു. കൗമാര വിസ്മയം വൈഭവ് സൂര്യവംശി അന്താരാഷ്ട്ര വേദിയിൽ വെട്ടിത്തിളങ്ങി വാർത്തകളിൽ നിറയുന്നതിനിടെ, ഇതാ അദ്ദേഹത്തിന്റെ അനിയൻ ആശിർവാദ് സൂര്യവംശിയും ബാറ്റിങ് വെടിക്കെട്ടുമായി കളം വാണ് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയാകർഷിക്കുന്നു.

വെറും 10 വയസ് മാത്രം പ്രായമുള്ള ആശിർവാദ് സമഷ്ടിപുരിൽ നടന്ന പ്രാദേശിക പരിശീലന മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി നേടി താനും ഒട്ടും പിന്നിലല്ലെന്ന് തെളിയിച്ചിരിക്കുകയാണ്. മത്സരത്തിൽ ക്രിക്കറ്റ് അക്കാദമി താജ്പുരിനായി കളത്തിലെത്തിയ ആശിർവാദ് 87 പന്തിൽ 103 റൺസാണ് അടിച്ചെടുത്തത്. 20 ഫോറും ഒരു സിക്സും താരം തൂക്കി. സ്ട്രൈക്ക് റേറ്റ് 118.39.

ലോകത്തെ എണ്ണം പറഞ്ഞ ബൗളർമാരുടെ ഉറക്കം കെടുത്തുന്ന ചേട്ടൻ വൈഭവിന്റെ അതേ നിർഭയ ബാറ്റിങ് ശൈലി തന്നെയാണ് അനിയനായ ആശിർവാദിന്റേയും കൈമുതൽ. സെഞ്ച്വറി തികച്ചതിന് ശേഷം ഹെൽമറ്റ് ഊരിയുള്ള കുട്ടി താരത്തിന്റെ ആഘോഷം സോഷ്യൽ മീഡിയയിലും വൈറലാണ്.

അനിയന്റെ നേട്ടത്തിൽ വൈഭവും ഹാപ്പി. ഇന്ത്യ എ, ശ്രീലങ്ക എ, അഫ്ഗാനിസ്ഥാൻ എ ടീമുകൾ പങ്കെടുക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കായി നിലവിൽ ശ്രീലങ്കയിലുള്ള വൈഭവ് അനിയന്റെ സ്കോർ കാർഡ് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ച് അഭിനന്ദനവും അറിയിച്ചു.

കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ത്യൻ ക്രിക്കറ്റിൽ അത്ഭുതകരമായ വളർച്ചയാണ് വൈഭവ് കാഴ്ചവയ്ക്കുന്നത്. അയർലൻഡ്, ഇംഗ്ലണ്ട് ട

ടീമുകൾക്കെതിരെയുള്ള ടി20 പരമ്പരയിലേക്കും ഏഷ്യൻ ഗെയിംസ് സ്ക്വാഡിലേക്കും വൈഭവ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 15 വയസും 71 ദിവസവും പ്രായമുള്ളപ്പോൾ ഇന്ത്യൻ സീനിയർ ടീമിലെത്തി ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി വൈഭവ് മാറിയിരുന്നു. സച്ചിൻ ടെണ്ടുൽക്കറുടെ 37 വർഷം പഴക്കമുള്ള റെക്കോർഡാണ് വൈഭവ് പഴങ്കഥയാക്കിയത്.

അടുത്തിടെ സമാപിച്ച ഐപിഎല്ലും താരം കത്തും ഫോമിലായിരുന്നു. 776 റൺസ് നേടിക്കൊണ്ട് വൈഭവ് ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കി. ടൂർണമെന്റിലെ മോസ്റ്റ് വാല്യുബിൾ പ്ലെയർ, എമർജിങ് പ്ലെയർ, സൂപ്പർ സ്ട്രൈക്കർ പുരസ്കാരങ്ങളും താരം സ്വന്തമാക്കിയിരുന്നു.

Vaibhav Sooryavanshi, Aashirwad Sooryavanshi: Cricket appears to run in the Sooryavanshi family

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജെസി ഡാനിയേല്‍ ഫിലിം സിറ്റി അഭിമാനം; ആന്റി പൈറസി സെല്‍ രക്ഷാകവചമാകും: ബജറ്റ് സ്വാഗതം ചെയ്ത് പൃഥ്വിരാജ്