വൈഭവ് സൂര്യവംശി 
Sports

പ്രായം തടസമില്ല, ഇനി വൈഭവിന് ഏത് നിമിഷവും ഇന്ത്യയുടെ സീനിയര്‍ ടീമില്‍ കളിക്കാം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ അണ്ടര്‍-19 ടീമിനായും ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ ബിഹാറിനായി മികച്ച പ്രകടനം നടത്തിയ താരമാണ് വൈഭവ്. വെടിക്കെട്ട് ബാറ്റുകൊണ്ട് ഈ കൗമാരക്കാരന്‍ കളിക്കുന്ന ടൂര്‍ണമെന്റുകളിലെല്ലാം ശ്രദ്ധനേടി. നാളെ തുടങ്ങുന്ന ഐപിഎല്ലിലും മികച്ച പ്രകടനമാണ് താരത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.

വൈഭവിന്റെ മികച്ച പ്രകടനത്തിന് പിന്നാലെ താരത്തെ ഇന്ത്യന്‍ സീനിയര്‍ ടീമില്‍ കളിപ്പിക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. ആരാധകരും മുന്‍ താരങ്ങളുമെല്ലാം ഈ ആവശ്യം മുന്നോട്ടുവെച്ചിരുന്നു. പക്ഷേ വൈഭവിന്റെ പ്രായം ഇതിന് സാങ്കേതിക തടസ്സം സൃഷ്ടിച്ചു. എന്നാല്‍ ഇനിമുതല്‍ ആ തടസ്സമില്ല. കാരണം വെള്ളിയാഴ്ച വൈഭവിന്റെ 15-ാം പിറന്നാളാണ്. അതോടെ ഇനി താരത്തെ ഇന്ത്യന്‍ സീനിയര്‍ ടീമിലേക്ക് പരിഗണിക്കുന്നതിന് മറ്റ് തടസ്സങ്ങളില്ല.

സീനിയര്‍ ടീമില്‍ കളിക്കുന്ന താരങ്ങളുടെ പ്രായം സംബന്ധിച്ച് ഐസിസി ചട്ടങ്ങളില്‍ വ്യക്തമായി പറയുന്നുണ്ട്. 2020 നവംബറില്‍ പുറത്തിറക്കിയ ഐസിസി ചട്ടപ്രകാരം സീനിയര്‍ തലത്തില്‍ കളിക്കണമെങ്കില്‍ താരങ്ങള്‍ക്ക് കുറഞ്ഞ പക്ഷം 15 വയസ്സെങ്കിലും തികയണം. അതാണ് ആരാധകരുടെയും മറ്റും ആവശ്യം പോലെ കൗമാരക്കാരനെ സീനിയര്‍ തലത്തിലേക്ക് പരിഗണിക്കാന്‍ സാധിക്കാതിരുന്നത്. 15 വയസ്സ് തികയും മുന്‍പ് കളിപ്പിക്കണമെങ്കില്‍ ഐസിസിയില്‍ നിന്ന് പ്രത്യേക ഇളവ് ലഭിക്കേണ്ടതായുണ്ട്. എന്നാല്‍ ഇനി ആ തടസ്സമില്ല വെള്ളിയാഴ്ചയോടെ വൈഭവിന് 15 തികഞ്ഞു. 2011 മാര്‍ച്ച് 27 നാണ് വൈഭവിന്റെ ജന്മദിനം.

Vaibhav Suryavanshi officially turns 15, meeting ICC age criteria for senior international cricket

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റേറ്റിങ് കണക്കാക്കാന്‍ ലാന്‍ഡിങ് പേജ് പരിഗണിക്കില്ല, ടെലിവിഷന്‍ റേറ്റിങ് പരിഷ്‌കരിച്ചു

'മുജ്തബ സ്വവര്‍ഗാനുരാഗി'; സിഐഎ വിവരം നല്‍കിയെന്ന് ട്രംപിന്റെ വെളിപ്പെടുത്തല്‍

'ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റിനായി 7 കോടി വാങ്ങി'; കെസി വേണുഗോപാലും കൊടിക്കുന്നില്‍ സുരേഷും നിയമക്കുരുക്കിലേക്ക്; റിപ്പോര്‍ട്ട്

'അരിയില്‍ ഷുക്കൂറിന്റെ ആത്മാവ് പൊറുക്കട്ടെ, ടി കെ ഗോവിന്ദന്‍ കോണ്‍ഗ്രസുകാരെ ആക്രമിക്കാന്‍ നേതൃത്വം നല്‍കിയ ആള്‍'

ദുബൈ ലോകകപ്പി​ന്റെ മുപ്പതാം വാർഷികം, വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് അപൂർവ്വ സമ്മാനം, പാസ്പോർട്ടിൽ പ്രത്യേക മുദ്ര പതിപ്പിച്ച് സ്വീകരണം

SCROLL FOR NEXT