Vaibhav Suryavanshi എക്സ്
Sports

36 പന്തിൽ സെഞ്ച്വറി, 84 പന്തിൽ 190; മിന്നൽ വെടിക്കെട്ടുമായി വീണ്ടും വൈഭവ് സൂര്യവംശി

ലിസ്റ്റ് എ ക്രിക്കറ്റിൽ ഇന്ത്യൻ ബാറ്ററുടെ രണ്ടാമത്തെ അതിവേ​ഗ ‍സെഞ്ച്വറി നേട്ടമാണ് വൈഭവിന്റേത്

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: വീണ്ടും വെടിക്കെട്ട് സെഞ്ചറിയുമായി കൗമാര താരം വൈഭവ് സൂര്യവംശി. വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ അരുണാചൽ പ്രദേശിനെതിരായ മത്സരത്തിലാണ് പതിനാലുകാരനായ വൈഭവ് അതിവേ​ഗ സെഞ്ച്വറി നേടിയത്. 36 പന്തിലാണ് ബിഹാർ ഓപ്പണറായ വൈഭവിന്റെ സെഞ്ചറി. ലിസ്റ്റ് എ ക്രിക്കറ്റിൽ ഇന്ത്യൻ ബാറ്ററുടെ രണ്ടാമത്തെ അതിവേ​ഗ ‍സെഞ്ച്വറി നേട്ടമാണ് വൈഭവിന്റേത്.

മത്സരത്തിൽ 84 പന്തിൽ 190 റൺസെടുത്ത വൈഭവിന്, വെറും 10 റൺസ് അകലെയാണ് ഇരട്ട സെഞ്ചറി നഷ്ടമായത്. ആകെ 15 സിക്സും 16 ഫോറുമാണ് വൈഭവിന്റെ ബാറ്റിൽ നിന്നു പിറന്നത്. 54 പന്തില്‍ 150 റണ്‍സ് തികച്ച വൈഭവ്, ലിസ്റ്റ് എ ക്രിക്കറ്റിലെ അതിവേഗ 150 റണ്‍സിന്‍റെ ലോക റെക്കോര്‍ഡും സ്വന്തമാക്കി. 64 പന്തില്‍ 150 റണ്‍സടിച്ച ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സിന്‍റെ റെക്കോര്‍ഡാണ് വൈഭവ് തകർത്തത്.

2024ൽ അരുണാചൽ പ്രദേശിനെതിരെ 35 പന്തിൽ സെഞ്ച്വറി നേടിയ പഞ്ചാബിന്റെ അൻമോൽ പ്രീത് സിങ്ങിന്റെ പേരിലാണ് ഇന്ത്യൻ ബാറ്ററുടെ അതിവേ​ഗ സെഞ്ച്വറി റെക്കോർഡ്. 40 പന്തിൽ സെഞ്ചറി നേടിയ യൂസഫ് പഠാൻ, 41 പന്തിൽ സെഞ്ചറി നേടിയ ഉർവിൽ പട്ടേൽ, 42 പന്തിൽ സെഞ്ചറി നേടിയ അഭിഷേക് ശർമ എന്നിവരാണ് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്.

Bihar opener Vaibhav Suryavanshi's century came off 36 balls in the Vijay Hazare Trophy cricket tournament.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കെ കരുണാകരന് ലഭിക്കാതിരുന്ന സോണിയ ഗാന്ധിയുടെ അപ്പോയിന്റ്‌മെന്റ് സ്വര്‍ണക്കൊള്ളക്കേസിലെ പ്രതികള്‍ക്ക് എങ്ങനെ ലഭിച്ചു?'

ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ കണ്ട് അണ്ണാമലൈ; ക്രിസ്മസ് കേക്ക് മുറിച്ച് ആശംസകള്‍ നേര്‍ന്നു

'വാജ്‌പേയ്‌യുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കണം'; ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് അവധിയില്ലാതെ ലോക്ഭവന്‍

കീം പ്രവേശന പരീക്ഷയ്ക്ക് അപ്‌ലോഡ് ചെയ്യേണ്ട സർട്ടിഫിക്കറ്റുകൾ വിജ്ഞാപനമായി, കെ-മാറ്റ് പരീക്ഷയ്ക്ക് കിക്മയിൽ സൗജന്യപരിശീലനം

മെഡിക്കൽ കോളജിൽഅസിസ്റ്റന്റ് പ്രൊഫസർ,സം​ഗീത കോളജിൽ എൻജിനിയറിങ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിൽ ഒഴിവുകൾ

SCROLL FOR NEXT