Vaibhav Suryavanshi Smashes Ravindra Jadeja for Boundaries in Nets rr/x
Sports

അടിയോടടി, നെറ്റ്സിൽ ജഡേജയെ ബൗണ്ടറി പായിച്ച് വൈഭവ് സൂര്യവംശി (വിഡിയോ)

പത്താം ക്ലാസിലെ വാർഷിക പരീക്ഷ പോലും എഴുതാതെയാണ് താരം രാജസ്ഥാൻ റോയൽസിന്റെ ക്യാമ്പിൽ എത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎൽ 2026 സീസണിനായുള്ള ടീമുകളുടെ തയ്യാറെടുപ്പുകൾ അന്തിമ ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇത്തവണ എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്നത് യുവതാരം വൈഭവ് സൂര്യവംശിയുടെ പ്രകടനം കാണാനാണ്. പത്താം ക്ലാസിലെ വാർഷിക പരീക്ഷ പോലും എഴുതാതെയാണ് താരം രാജസ്ഥാൻ റോയൽസിന്റെ ക്യാംപിൽ എത്തിയത്. ഈ സീസണിലെ ടോപ് സ്കോറർ അകാൻ വൈഭവിന് കഴിയുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ.

ഇത്തവണ ക്ലബ്ബിലേക്ക് എത്തിയ രവീന്ദ്ര ജഡേജയും വൈഭവ് സൂര്യവംശിയും തമ്മിൽ നെറ്റ്സിൽ പരിശീലനം നടത്തുന്ന വിഡിയോ കഴിഞ്ഞ ദിവസം ക്ലബ് അധികൃതർ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരുന്നു. ജഡേജ പല രീതിയിൽ ബൗളുകൾ എറിഞ്ഞു വൈഭവിനെ കുടുക്കാൻ ശ്രമിക്കുന്നുണ്ട്.

എന്നാൽ, അനായാസം പന്തുകൾ നേരിട്ട് വൈഭവ് ബൗണ്ടറി നേടുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. ഒരു തവണ വൈഭവിനെ വിക്കറ്റ് ആക്കാൻ ജഡേജയ്ക്ക് കഴിയുന്നുമുണ്ട്. വിഡിയോ ആരാധകർ കൂടി ഏറ്റെടുത്തതോടെ സംഭവം ഇപ്പോൾ വൈറൽ ആയി മാറിയിട്ടുണ്ട്.

ഐപിഎല്ലിലെ മുന്‍ വിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ 175 റണ്‍സിന്റെ റെക്കോര്‍ഡ് തകര്‍ക്കണമെന്നാണ് ഈ സീസണിലെ പ്രധാന ആഗ്രഹം എന്ന് മുൻപ് വൈഭവ് പറഞ്ഞിരുന്നു. 2025ലെ ഐപിഎല്‍ മെഗാ ലേലത്തില്‍ 1.1 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് വൈഭവിനെ ടീമിലെത്തിച്ചത്.

ഇതോടെ ഐപിഎല്‍ കരാര്‍ ലഭിക്കുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു വൈഭവ്. 14-ാം വയസില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ സെഞ്ച്വറി നേടിയ താരം ഐപിഎല്ലില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റെക്കോഡും സ്വന്തമാക്കിയിരുന്നു.

Vaibhav Suryavanshi Smashes Ravindra Jadeja for Boundaries in Nets.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

1.9 കോടി രൂപയുടെ സ്കോളർഷിപ്പ്; കുസാറ്റ് പൂർവവിദ്യാർഥിക്ക് ഓസ്‌ട്രേലിയയിൽ പിഎച്ച്‌ഡി നേടാൻ അവസരം

വി ഡി സതീശന്‍ എന്തിന് എന്‍ഡിഎ നേതാക്കളെ കണ്ടു?, ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ എന്തിന് പോയി?; മംഗലാപുരം യാത്ര വിവാദത്തില്‍

'രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയില്ല'; വ്യാജ പ്രചാരണങ്ങൾ തള്ളി കേന്ദ്ര സർക്കാർ

മുണ്ടത്തിക്കോട് ദുരന്തം: അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം

SCROLL FOR NEXT