ദോഹ: റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പ് പോരാട്ടത്തില്‍ യുഎഇക്കെതിരെ വെടിക്കെട്ട് ബാറ്റിങ്ങുമായി വൈഭവ് സൂര്യവംശി. 28 പന്തില്‍ സെഞ്ച്വറി ഇന്നിങ്‌സുമായി വൈഭവ് തിളങ്ങിയപ്പോള്‍ ഇന്ത്യ ആറോവറിനിടെ 100 കടന്നു. ലിസ്റ്റ് എ ക്രിക്കറ്റിലെ വേഗമേറിയ സെഞ്ച്വറി എന്ന റെക്കോര്‍ഡും വൈഭവിന്റെ പേരിലായി. നിലവില്‍ 44 പന്തില്‍ 22 സിക്‌സും 6 ഫോറും വൈഭവ് നേടി. 44 പന്തില്‍ 164 റണ്‍സാണ് വൈഭവ് നേടിയിരിക്കുന്നത്.
യുഎഇ ബൗളര്‍മാരെ തലങ്ങും വിലങ്ങും വൈഭവ് കടന്നാക്രമിച്ചു. ഇന്ത്യന്‍ സ്‌കോര്‍ 68ല്‍ നില്‍ക്കെ അഭിഷേക് ശര്‍മ 5 പന്തില്‍ നിന്ന് 12 റണ്‍സ് എടുത്ത് മടങ്ങിയെങ്കിലും പ്രഭ്‌സിമ്രാന്‍ സിങ്ങിനൊപ്പം ചേര്‍ന്ന് വൈഭവ് തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്. ഇതിനിടെ പ്രഭ്‌സിമ്രാന്‍ സിങ്(3) പുറത്തായതോടെ 8 ഓവറില്‍ 141 ന് രണ്ട് എന്ന നിലയിലായി ഇന്ത്യ. സെഞ്ച്വറിക്ക് ശേഷവും വൈവിങ്ങിന്റെ ഇന്നിങ്‌സ് വേഗത്തിന് കുറവുണ്ടായില്ല.
നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് യുഎഇയുടെ 249 റണ്‍സ് സ്‌കോര്‍ പടുത്തുയര്‍ത്തിയത്. സെഞ്ച്വറിയോടെ മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ച ഹര്‍പ്രീത് സിങ്ങാണ് യുഎഇയുടെ ടോപ് സ്‌കോറര്‍. 144 പന്തില്‍ നിന്ന് 130 റണ്‍സാണ് താരം നേടിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates