കാര്‍ബാവോ കപ്പ് നേടിയ ലിവര്‍പൂള്‍ ടീം ട്വിറ്റര്‍
Sports

വെംബ്ലിയുടെ രാത്രിയെ ചുവപ്പിച്ച് ലിവര്‍പൂള്‍! ചെല്‍സിയെ വീഴ്ത്തി ലീഗ് കപ്പ് സ്വന്തമാക്കി

118ാം മിനിറ്റില്‍ വാന്‍ ഡൈക്കിന്‍റെ ഹെഡ്ഡര്‍ വിധി കുറിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗ് (കാര്‍ബാവോ കപ്പ്) കിരീടം ലിവര്‍പൂളിനു. ഫൈനലില്‍ ചെല്‍സിയെ മറുപടിയില്ലാത്ത ഒറ്റ ഗോളിനു വീഴ്ത്തിയാണ് ലിലവര്‍പൂള്‍ കിരീടം സ്വന്തമാക്കിയത്.

മത്സരത്തിന്റെ നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോളടിക്കാതെ പിരിഞ്ഞു. പോരാട്ടം അധിക സമയത്തേക്ക് നീണ്ടപ്പോഴാണ് ലിവര്‍പൂളിന്റെ വിജയ ഗോള്‍ വന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അധിക സമയത്ത് കളി തീരാന്‍ രണ്ട് മിനിറ്റ് മാത്രമുള്ളപ്പോള്‍ ക്യാപ്റ്റനും പ്രതിരോധ താരവുമായ വിര്‍ജില്‍ വാന്‍ ഡൈക്കാണ് ടീമിനു വിജയ ഗോള്‍ സമ്മാനിച്ചത്. 118ാം മിനിറ്റില്‍ കോര്‍ണറില്‍ നിന്നു വന്ന പന്ത് വാന്‍ ഡൈക്ക് ഹെഡ്ഡറിലൂടെ വലയിലിടുകയായിരുന്നു.

ലീഗ് കപ്പ് ഏറ്റവും കൂടുതല്‍ നേടിയിട്ടുള്ള ടീമും ലിവര്‍പൂള്‍ തന്നെ. അവരുടെ പത്താം കിരീടമാണിത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി