ഫോട്ടോ: ബിസിസിഐ 
Sports

മൂന്നാം സ്ഥാനത്ത് വെങ്കടേഷ് അയ്യര്‍, അടുത്ത ട്വന്റി20 ലോകകപ്പിനെ കുറിച്ച് ഇന്ത്യ ചിന്തിച്ചു തുടങ്ങി: സഹീര്‍ ഖാന്‍ 

അടുത്ത വര്‍ഷത്തെ ട്വന്റി20 ലോകകപ്പ് മുന്‍പില്‍ കണ്ടുള്ള ഇന്ത്യയുടെ നീക്കമാണ് ഇതെന്ന് മുന്‍ പേസര്‍ സഹീര്‍ ഖാന്‍

Author : സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ന്യൂസിലാന്‍ഡിന് എതിരായ രണ്ടാം ട്വന്റി20യില്‍  ചെയ്‌സ് ചെയ്യവെ വെങ്കടേഷ് അയ്യറിനെയാണ് ഇന്ത്യ മൂന്നാം സ്ഥാനത്ത് ഇറക്കിയത്. അടുത്ത വര്‍ഷത്തെ ട്വന്റി20 ലോകകപ്പ് മുന്‍പില്‍ കണ്ടുള്ള ഇന്ത്യയുടെ നീക്കമാണ് ഇതെന്ന് മുന്‍ പേസര്‍ സഹീര്‍ ഖാന്‍. 

അവസരം വന്നപ്പോള്‍ വെങ്കടേഷ് അയ്യറെ മൂന്നാം സ്ഥാനത്തേക്ക് കയറ്റിയ നീക്കം തെളിയിക്കുന്നത് അടുത്ത വര്‍ഷത്തെ ട്വന്റി20 ലോകകപ്പിനെ കുറിച്ച് ഇന്ത്യ ചിന്തിച്ചു തുടങ്ങി എന്നാണ്. അവര്‍ അങ്ങനെ ചെയ്തില്ലായിരുന്നു എങ്കില്‍ അവസരം നഷ്ടപ്പെടുത്തി എന്ന വിമര്‍ശനം ഉയര്‍ന്നാനെ. ഭാവി മുന്‍പില്‍ കണ്ടുള്ള ടീം മാനേജ്‌മെന്റിന്റെ നീക്കമാണ് ഇത്, സഹീര്‍ ഖാന്‍ പറഞ്ഞു. 

വെങ്കടേഷ് മൂന്നാമതും സൂര്യകുമാര്‍ നാലാമതും

ന്യൂസിലാന്‍ഡിന് എതിരായ ആദ്യ ട്വന്റി20യില്‍ സൂര്യകുമാര്‍ യാദവിനെയാണ് ഇന്ത്യ മൂന്നാമത് കളിപ്പിച്ചത്. ഇവിടെ 40 പന്തില്‍ നിന്ന് സൂര്യകുമാര്‍ 62 റണ്‍സ് നേടി. രണ്ടാം ട്വന്റി20യില്‍ വെങ്കടേഷ് അയ്യര്‍ മൂന്നാമതും സൂര്യകുമാര്‍ നാലാമതുമാണ് ഇറങ്ങിയത്. ട്വന്റി20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ അവസാന മത്സരത്തില്‍ നമീബിയക്കെതിരേയും മൂന്നാം സ്ഥാനത്ത് സൂര്യകുമാര്‍ യാദവിനെ ഇന്ത്യ കളിപ്പിച്ചിരുന്നു. 

മൂന്നാം സ്ഥാനം കോഹ്‌ലി എനിക്കായി മാറി നല്‍കി

മൂന്നാം സ്ഥാനം കോഹ്‌ലി തനിക്ക് വേണ്ടി മാറി നല്‍കിയതാണെന്ന് സൂര്യകുമാര്‍ യാദവ് പറഞ്ഞിരുന്നു. ബാറ്റിങ്ങില്‍ ഇന്ത്യക്ക് വേണ്ടി ഞാന്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ കോഹ് ലി അദ്ദേഹത്തിന്റെ മൂന്നാം സ്ഥാനം എനിക്ക് വേണ്ടി നല്‍കി. ഇംഗ്ലണ്ടിനെതിരെ അന്ന് ഞാന്‍ മൂന്നാമതും കോഹ് ലി നാലാമതുമാണ് ബാറ്റ് ചെയ്തത്. 

ലോകകപ്പിലും എന്നോട് കോഹ് ലി അതുപോലെ തന്നെ ചോദിച്ചു. മൂന്നാം സ്ഥാനത്ത് ഇറങ്ങുന്നതിലൂടെ ലോകകപ്പില്‍ കൂടുതല്‍ സമയം ബാറ്റ് ചെയ്യാന്‍ വേണമോ എന്ന് കോഹ്‌ലി ചോദിച്ചു. അവിടെ നോട്ട്ഔട്ട് ആയി തിരികെ എത്തിയത് ഞാന്‍ ആസ്വദിച്ചു, സൂര്യകുമാര്‍ യാദവ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം