ഇംഗ്ലണ്ടിനെതിരായ ആദ്യഏകദിനത്തില്‍ വിജയം ആഘോഷിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ 
Sports

ഇംഗ്ലണ്ടിനെതിരായ ജയം; വേള്‍ഡ് കപ്പ് സൂപ്പര്‍ ലീഗ് പോയിന്റ് പട്ടികയില്‍ ഇന്ത്യ എട്ടാം സ്ഥാനത്ത് 

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിലെ ജയത്തോടെ ഐസിസി വേള്‍ഡ് കപ്പ് സൂപ്പര്‍ ലീഗ് പോയിന്റ് ടേബിളില്‍ എട്ടാം സ്ഥാനത്തേക്ക് എത്തി ഇന്ത്യ

Author : സമകാലിക മലയാളം ഡെസ്ക്

പുനെ: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിലെ ജയത്തോടെ ഐസിസി വേള്‍ഡ് കപ്പ് സൂപ്പര്‍ ലീഗ് പോയിന്റ് ടേബിളില്‍ എട്ടാം സ്ഥാനത്തേക്ക് എത്തി ഇന്ത്യ. ഇന്ത്യക്കെതിരെ തോറ്റെങ്കിലും പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്താണ് ഇംഗ്ലണ്ട്. 

നാല് കളിയില്‍ നിന്ന് രണ്ട് ജയവും രണ്ട് തോല്‍വിയുമായി 19 പോയിന്റോടെയാണ് ഇന്ത്യ എട്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. ഏഴ് കളിയില്‍ നിന്ന് മൂന്ന് ജയവും നാല് തോല്‍വിയുമായി 30 പോയിന്റോടെയാണ് ഇംഗ്ലണ്ട് നാലാം സ്ഥാനത്ത് നില്‍ക്കുന്നത്. 

ന്യൂസിലാന്‍ഡിന് എതിരെ രണ്ട് ഏകദിനവും തോറ്റെങ്കിലും ബംഗ്ലാദേശ് രണ്ടാം സ്ഥാനത്തുണ്ട്. 5 കളിയില്‍ നിന്ന് മൂന്ന് ജയവും രണ്ട് തോല്‍വിയുമായി 30 പോയിന്റോടെയാണ് ബംഗ്ലാദേശ് രണ്ടാം സ്ഥാനത്ത്. രണ്ട് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളിലുള്ള ടീമുകള്‍ക്ക് 30 പോയിന്റ് വീതമാണുള്ളത്. ഇവിടെ നെറ്റ്‌റണ്‍റേറ്റാണ് റാങ്ക് നിശ്ചയിക്കുന്നത്. 

ആറ് കളിയില്‍ നിന്ന് നാല് ജയവും രണ്ട് തോല്‍വിയുമായി ഓസ്‌ട്രേലിയയാണ് വേള്‍ഡ് കപ്പ് സൂപ്പര്‍ ലീഗില്‍ ഒന്നാമത്. ഇംഗ്ലണ്ടിനെതിരെ ഇനി വരുന്ന രണ്ട് ഏകദിനവും ജയിക്കാനായാല്‍ ഇന്ത്യക്ക് റാങ്കിങ്ങില്‍ മുന്നേറ്റം നടത്താനാവും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

പൊതുപ്രവർത്തകരുടെ അഴിമതിക്കേസുകൾ പൂഴ്ത്തി സർക്കാർ; വിചാരണാനുമതി നൽകാതെ കെട്ടിക്കിടക്കുന്നത് 74 ഫയലുകൾ

നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല, പ്രചാരണങ്ങള്‍ വ്യാജം; വിദ്യാര്‍ത്ഥികള്‍ വഞ്ചിതരാകരുതെന്ന് എന്‍ടിഎ

തൃശ്ശൂരിൽ പൊലീസ് വാഹനത്തെ ഇടിച്ചുതെറിപ്പിച്ച് ലഹരിസംഘം; സ്വിഫ്റ്റ് കാർ വളഞ്ഞ് 35 കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ പിടികൂടി

ഇരിട്ടിയിലെ ലഹരിമരുന്ന് വേട്ട; ബംഗളൂരുവിൽ ഒളിവിലായിരുന്ന മുഖ്യ ആസൂത്രകൻ പിടിയിൽ

SCROLL FOR NEXT