ധോനി /എക്‌സ്, എഎന്‍ഐ 
Sports

ഹുക്ക വലിക്കുന്ന ധോനിയുടെ വീഡിയോ; ആഘോഷമാക്കി ആരാധകര്‍ 

വിഡിയോ വൈറലായതിനു പിന്നാലെ ധോനിയെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധിപ്പേര്‍ രംഗത്തുവന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിച്ചെങ്കിലും ആരാധകര്‍ എപ്പോഴും ഫോളോ ചെയ്യുന്ന താരമാണ് എം എസ് ധോനി. ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റനാണെങ്കിലും അവധിക്കാലം ആഘോഷിക്കുകയാണ് താരം. ഇപ്പോള്‍ ധോനി ഹുക്ക വലിക്കുന്ന വിഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. 

ഒരു പാര്‍ട്ടിക്കിടെ ധോനി ഹുക്ക വലിക്കുന്നതാണ് വീഡിയോ. അതേസമയം വീഡിയോയുടെ ആധികാരകതയെ കുറിച്ച് തെളിവില്ല. സംഭവം എവിടെ വച്ചാണെന്ന് വ്യക്തമല്ലെങ്കിലും പുതുവത്സര ആഘോഷത്തിന്റെ ഭാഗമായുള്ള പാര്‍ട്ടിയായിരിക്കാം എന്നാണ് പൊതുവേ ഉയരുന്ന സംസാരം. ഡീപ്പ്‌ഫേക്കിന്റെ കാലമായതിനാല്‍ വീഡിയോ യഥാര്‍ഥത്തിലുള്ളതാണോ അല്ലെയോ എന്നറിയാനും സാധിക്കില്ല. കൂടാതെ അടുത്തിടെ ചിത്രീകരിച്ച വീഡിയോ ആണോ ഇതെന്നും ഉറപ്പിക്കാന്‍ സാധിക്കില്ല. 
 
വിഡിയോ വൈറലായതിനു പിന്നാലെ ധോനിയെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധിപ്പേര്‍ രംഗത്തുവന്നു. യുവാക്കള്‍ മാതൃകയാക്കാന്‍ ആഗ്രഹിക്കുന്ന ധോനിയില്‍നിന്ന് ഇത്തരം പ്രവൃത്തികള്‍ പ്രതീക്ഷിച്ചില്ലെന്നും ഇത് തെറ്റായ രീതിയാണെന്നും ചിലര്‍ പറഞ്ഞു. എന്നാല്‍ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ച താരത്തിന് വ്യക്തി ജീവിതം ആസ്വദിക്കാനുള്ളതാണെന്ന് ചിലര്‍ പ്രതികരിച്ചു. 

അതിനിടെ ധോനി പുകവലി ആസ്വദിക്കുന്ന ആളാണെന്ന മുന്‍ ഓസ്‌ട്രേലിയന്‍ താരം ജോര്‍ജ് ബെയ്ലിയുടെ വെളിപ്പെടുത്തലും വൈറലായി. ധോനിക്ക് ഹുക്ക വലിക്കുന്നത് ഇഷ്ടമാണെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം നായകന്‍ ജോര്‍ജ് ബെയ്‌ലി ക്രിക്കറ്റ് ഡോട്ട് കോ ഡോട്ട് എയുവിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ധോനി നയിക്കുന്ന സിഎസ്‌കെയിലെ കോച്ചിങ് സ്റ്റാഫ് അംഗങ്ങളില്‍ ഒരാളായിരുന്നു ബെയ്‌ലി. താരത്തിന്റെ മുറിയില്‍ ഹുക്ക വലിക്കാനുള്ള സംവിധാനമുണ്ട്, താരത്തിന് അത് ഇഷ്ടമാണെന്നായിരുന്നു മുന്‍ ഓസീസ് നായകന്റെ വെളിപ്പെടുത്തല്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്