കൃഷ്ണ പ്രസാദ്  എക്സ്
Sports

110 പന്തില്‍ 135 റണ്‍സ്! കൃഷ്ണ പ്രസാദിന്റെ തകര്‍പ്പന്‍ സെഞ്ച്വറി, മികച്ച ലക്ഷ്യം വച്ച് കേരളം

ത്രിപുരയ്‌ക്കെതിരായ വിജയ് ഹസാരെ ട്രോഫി പോരാട്ടത്തില്‍ കേരളം 327 റണ്‍സ്

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: വിജയ് ഹസാരെ ട്രോഫി ഏകദിന പോരാട്ടത്തില്‍ ത്രിപുരയ്ക്ക് മുന്നില്‍ 328 റണ്‍സ് ലക്ഷ്യം വച്ച് കേരളം. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 327 റണ്‍സ് കണ്ടെത്തി.

കൃഷ്ണ പ്രസാദ് നേടിയ തകര്‍പ്പന്‍ സെഞ്ച്വറിയാണ് കേരളത്തിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 110 പന്തുകള്‍ നേരിട്ട് 8 സിക്‌സും 6 ഫോറും സഹിതം 135 റണ്‍സ് അടിച്ചെടുത്തു.

ഓപ്പണര്‍ രോഹന്‍ കുന്നുമ്മല്‍ അര്‍ധ സെഞ്ച്വറി നേടി. താരം 57 റണ്‍സ് കണ്ടെത്തി. ക്യാപ്റ്റന്‍ സല്‍മാന്‍ നിസാറാണ് തിളങ്ങിയ മറ്റൊരു താരം. ക്യാപ്റ്റന്‍ 34 പന്തില്‍ 42 റണ്‍സുമായി പുറത്താകാതെ നിന്നു.

ഓപ്പണര്‍ ആനന്ദ് കൃഷ്ണന്‍ (22), മുഹമ്മദ് അസ്ഹറുദ്ദീന്‍ (26) എന്നിവര്‍ മികച്ച രീതിയില്‍ മുന്നേറവെ പുറത്തായി. കളി അവസാനിക്കുമ്പോള്‍ സല്‍മാനൊപ്പം 20 റണ്‍സുമായി ഷറഫുദ്ദീനും പുറത്താകാതെ നിന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

വിന്റേജ് കോമ്പോയുടെ തിരിച്ചുവരവ്; കയ്യടി വാങ്ങാന്‍ ഉറച്ച് ഉര്‍വശിയും ജയറാമും; ചിരി പടര്‍ത്തി ടീസര്‍

'മുത്തേ...'; ശ്രദ്ധേയമായി 'സിൻ​ഗ'യിലെ പുതിയ ​ഗാനം

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

SCROLL FOR NEXT