Vishal George, Vijay Merchant Trophy 
Sports

വിശാൽ ജോർജിന് 'ഡബിൾ സെഞ്ച്വറി'; കൂറ്റൻ സ്കോർ ഉയർത്തി കേരളം

വിജയ് മർച്ചന്റ് ട്രോഫിയിൽ തമിഴ്നാടിനെതിരെ മിന്നും ബാറ്റിങ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ഗ്വാളിയോർ: 16 വയസിൽ താഴെയുള്ളവർക്കായുള്ള വിജയ് മർച്ചന്റ് ട്രോഫിയിൽ തമിഴ്നാടിനെതിരെ കൂറ്റൻ സ്കോർ ഉയർത്തി കേരളം. ആദ്യം ബാറ്റ് ചെയ്ത കേരളം എട്ട് വിക്കറ്റിന് 471 റൺസെന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ഓപ്പണർ വിശാൽ ജോർജിന്റെ ഡബിൾ സെഞ്ച്വറിയാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തമിഴ്നാട് രണ്ടാം ദിവസം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റിന് 154 റൺസെന്ന നിലയിലാണ്.

നാല് വിക്കറ്റിന് 281 റൺസെന്ന നിലയിൽ രണ്ടാം ദിവസം കളി തുടങ്ങിയ കേരളത്തിന് വിശാൽ ജോർജും ആരോൺ അലക്സും ചേർന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് കരുത്തായി. ഇരുവരും ചേർന്ന് 123 റൺസ് കൂട്ടിച്ചേർത്തു. ആരോൺ അലക്സ് 86 പന്തുകളിൽ 72 റൺസെടുത്ത് പുറത്തായി.

തുടർന്നെത്തിയ കാർത്തികും (0), ശ്രീഹരി പ്രസാദും (11) ചെറിയ സ്കോറുകളുമായി മടങ്ങി. എന്നാൽ ഒൻപതാമനായി ബാറ്റിങ്ങിന് ഇറങ്ങിയ മുഹമ്മദ് റെയ്ഹാൻ വിശാൽ ജോർജിന് മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് 54 റൺസ് കൂട്ടിച്ചേർത്തു. 218 റൺസെടുത്ത വിശാൽ റണ്ണൗട്ടായതോടെയാണ് ഈ കൂട്ടുകെട്ടിന് അവസാനമായത്. 250 പന്തുകളിൽ 18 ബൗണ്ടറികളടങ്ങുന്നതായിരുന്നു വിശാലിന്റെ ഇന്നിങ്സ്.

തുട‍ർന്ന് എട്ട് വിക്കറ്റിന് 471 റൺസെന്ന നിലയിൽ കേരളം ഇന്നിങ്സ് ഡിക്ലയർ ചെയ്തു. മുഹമ്മദ് റെയ്ഹാൻ 41 റൺസുമായും ആനന്ദ് സായ് 6 റൺസുമായും പുറത്താകാതെ നിന്നു. തമിഴ്നാടിന് വേണ്ടി അഭിമാൻ സുന്ദർ 4 വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തമിഴ്നാടിന് ഓപ്പണർമാരുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. ജെയ്ഡൻ ജോനാ ഡേവിഡ് 10 റൺസും ഇഷാൻ പ്രവിത് 28 റൺസും നേടി മടങ്ങി. എന്നാൽ മൂന്നാം വിക്കറ്റിൽ ഒന്നിച്ച ക്യാപ്റ്റൻ അക്ഷത് റാവുവും മുഹമ്മദ് സാഫിറും ചേർന്ന് പുറത്താകാതെ 106 റൺസ് കൂട്ടിച്ചേർത്തു. കളി നിർത്തുമ്പോൾ അക്ഷത് 58 റൺസോടെയും മുഹമ്മദ് സാഫിർ 53 റൺസോടെയും പുറത്താകാതെ ക്രീസിൽ. കേരളത്തിന് വേണ്ടി ആനന്ദ് സായിയും വിജെ ശിവാങ്കും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

A strong batting performance from Kerala on Day 2 of the Vijay Merchant Trophy 2026/27 against Tamil Nadu

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒറ്റ മണിക്കൂറിൽ പെയ്തത് 9 സെന്റീമീറ്റർ മഴ; തിരുവനന്തപുരം നഗരം വെള്ളത്തിൽ മുങ്ങി|VIDEO

ഡിവൈഎഫ്ഐ നേതാവിന്റെ മരണം: കണ്ണൂർ ഗവ മെഡിക്കൽ കോളജിനെതിരെ ചികിത്സാപിഴവ് ആരോപണം ശക്തം

ഒറ്റയടിക്ക് വലിയ തുക എടുക്കാനില്ലേ?, ആര്‍ഡിയില്‍ നിക്ഷേപിക്കൂ; മാസം 6000 രൂപ ഇട്ടാല്‍ എത്ര കിട്ടും?

'വേദാന്തിന്റെ ഓഫ് സ്പിൻ' ... 7 വിക്കറ്റുകൾ വീഴ്ത്തി സെവാഗിന്റെ രണ്ടാമത്തെ മകന്‍!

പ്രമുഖ ഹോട്ടലുകളിൽ ആരോഗ്യവിഭാഗത്തിന്റെ മിന്നൽ പരിശോധന; പഴകിയ ചിക്കനും ബീഫും പൂപ്പൽ പിടിച്ച കരിമ്പും പിടിച്ചെടുത്തു