വിനേഷ് ഫോഗട്ട് പിടിഐ
Sports

'വെള്ളിക്ക് അര്‍ഹതയുണ്ട്'- വിനേഷ് ഫോഗട്ടിന്റെ അപ്പീല്‍ കായിക കോടതി സ്വീകരിച്ചു

ഫൈനല്‍ പോരിനെത്തിയിട്ടും ഇന്ത്യന്‍ താരത്തിനു അയോഗ്യത

Author : സമകാലിക മലയാളം ഡെസ്ക്

പാരിസ്: ഭാരക്കൂടുതലിന്റെ പേരില്‍ ഒളിംപിക്‌സ് ഫൈനല്‍ മത്സരത്തിലേക്ക് സെമി ജയിച്ചിട്ടും അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ട് സമര്‍പ്പിച്ച അപ്പീല്‍ അന്താരാഷ്ട്ര കായിക കോടതി സ്വീകരിച്ചു. വിഷയത്തില്‍ കോടതി വാദം കേള്‍ക്കും.

ഒളിംപ്കിസില്‍ തനിക്കു വെള്ളി മെഡല്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് വിനേഷ് അപ്പീല്‍ നല്‍കിയത്. ഭാര പരിശോധനയില്‍ 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സെമി ജയിച്ച ശേഷമാണ് നാടകീയ സംഭവങ്ങള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബുധനാഴ്ച രാവിലെ നടന്ന ഭാര പരിശോധനയില്‍, അനുവദനീയമായതിനേക്കാള്‍ 100 ഗ്രാം അധികമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് താരത്തെ അയോഗ്യയാക്കിയത്. ഒളിംപിക്‌സ് ഗുസ്തി ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രനേട്ടത്തില്‍ നില്‍ക്കെയാണ് ഫോഗട്ടിന് അയോഗ്യത നേരിടേണ്ടിവന്നത്.

വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ വാര്‍ത്ത ഖേദത്തോടെയാണ് അറിയിക്കുന്നതെന്നു ഐഒഎ പ്രസ്താവനയില്‍ പറഞ്ഞു. രാത്രി മുഴുവന്‍ ടീം പരമാവധി ശ്രമിച്ചിട്ടും വിനേഷിന്റെ ഭാരം 50 കിലോഗ്രാമില്‍ കൂടുതലായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT