IPL 2025 -കന്നി കിരീടം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു  RCB
Sports

ഐപിഎല്‍: 18 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം, ആര്‍സിബിക്ക് കന്നിക്കിരീടം

പഞ്ചാബ് ഇന്നിങ്ങ്‌സ് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സില്‍ അവസാനിച്ചു

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: 18 വര്‍ഷത്തെ കാത്തിരിപ്പ്, ഐപിഎലില്‍ (IPL 2025 ) കളിച്ച നാലാമത്തെ ഫൈനലില്‍ കന്നി കിരീടം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. പഞ്ചാബ് കിങ്‌സിന്റെ മികച്ച പ്രതിരോധത്തെ ടീം മികവുകൊണ്ട് മറികടന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ബെംഗളൂരു സ്വന്തമാക്കിയത് ആറു റണ്‍സിന്റെ ചരിത്ര വിജയം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ബെംഗളൂരു നിശ്ചിത 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് ഇന്നിങ്ങ്‌സ് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സില്‍ അവസാനിച്ചു. ഇതോടെ വിരാട് കോഹ്ലിയുടെ കിരീട നേടങ്ങളിലേക്ക് ഐപിഎല്ലും ഇടംപിടിച്ചു.

191 റണ്‍സിന്റെ വിജയലക്ഷ്യം പഞ്ചാബിന് മുന്നില്‍ ഒരു വലിയ പ്രതിസന്ധിയായിരുന്നില്ല. പ്രിയാന്‍ഷ് ആര്യയും പ്രഭ്സിമ്രാന്‍ സിങ്ങും പഞ്ചാബിന് മികച്ച തുടക്കം തന്നെ നല്‍കുകയും ചെയ്തു. ആദ്യ നാല് ഓവറില്‍ പഞ്ചാബ് 32 റണ്‍സെടുത്തു. ബൗണ്ടറികള്‍ക്ക് ശ്രമിക്കാതെ റണ്‍റേറ്റ് നിനിലനിര്‍ത്തി വിക്കറ്റ് കളയാതെ മുന്നേറാനായിരുന്നു പഞ്ചാബ് ശ്രമിച്ചത്. ഇതിനിടെ 19 പന്തില്‍ 24 റണ്‍സെടുത്ത് പ്രിയാന്‍ഷ് ആര്യ പുറത്തായെങ്കിലും പഞ്ചാബ് പവര്‍ പ്ലേയില്‍ സ്‌കോര്‍ അമ്പത് കടത്തി.

എന്നാല്‍ ക്രുനാല്‍ പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ബോളര്‍മാര്‍ പുറത്തെടുത്ത അസാമാന്യ പ്രകടനം മത്സരം ആര്‍സിബിയുടെ വരുതിയിലേക്ക് എത്തിച്ചു. നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത ക്രുനാലിന്റെ പ്രകടനം നിര്‍ണായകമായി. പ്രഭ്സിമ്രാനെയും(26) പഞ്ചാബ് നായകന്‍ ശ്രേയസ്സ് അയ്യരേയും(1) പുറത്താക്കിയതോടെ

ആര്‍സിബി കളി തങ്ങളുടെ വരുതിയിലാക്കി. ഇതിനിടെ തകര്‍ത്തടിച്ച ഇംഗ്ലിസും പുറത്തായി. 23 പന്തില്‍ നിന്ന് ഇംഗ്ലിസ് 39 റണ്‍സെടുത്ത് നില്‍ക്കുന്നതിനിടെയാണ് ക്രുണാല്‍ പാണ്ഡ്യ നിര്‍ണായക വിക്കറ്റ് പിഴുതത്. നേഹല്‍ വധേരയും ശശാങ്ക് സിങ്ങും ചേര്‍ന്ന് പഞ്ചാബിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഒരു ഘട്ടത്തില്‍ 16 ഓവറില്‍ 136-4 എന്ന നിലയിലെത്തിച്ചു. പിന്നാലെ നേഹല്‍ വധേരയെയും(15) മാര്‍ക്കസ് സ്റ്റോയിനിസിനെയും(6) പുറത്താക്കി ഭുവനേശ്വര്‍ ആര്‍സിബിയെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തി. അസ്മത്തുള്ള ഒമര്‍സായ് ഒരു റണ്ണെടുത്ത് പുറത്തായപ്പോള്‍ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് 184 റണ്‍സില്‍ അവസാനിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT