വിരാട് കോഹ് ലി  ഫയൽ/പിടിഐ
Sports

കോഹ് ലിക്ക് ഇഷ്ടമല്ലെങ്കില്‍ ആരെയും ടീമില്‍നിന്ന് പുറത്താക്കും; റായുഡുവിനെ ഒഴിവാക്കിയത് ആ ഒറ്റക്കാരണത്താല്‍; വീണ്ടും ഉത്തപ്പ

കോഹ് ലിയാണ് എല്ലാറ്റിനും പിന്നിലെന്നാണ് റോബിന്‍ ഉത്തപ്പയുടെ പുതിയ വെളിപ്പെടുത്തല്‍.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വീരാട് കോഹ് ലിക്ക് ഇഷ്ടമല്ലെന്ന ഒറ്റക്കാരണത്താലാണ് 2019ലെ ഏകദിന ലോകകപ്പ് ടീമില്‍ നിന്ന് അംബാട്ടി റായുഡു പുറത്തായതെന്ന ആരോപണവുമായി മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. അപ്രതീക്ഷിതമായി ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ ലോകകപ്പ് ടീമിലെത്തിയത് ആരാധകരെ ഞെട്ടിച്ചിരുന്നു.

ടീമില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ റായുഡു തന്നെ സെലക്ഷന്‍ കമ്മറ്റിക്കെതിരെ ആഞ്ഞടിച്ചിരുന്നു. അന്ന് സെലക്ഷന്‍ കമ്മറ്റി തലവനായിരുന്ന എംഎസ്‌കെ പ്രസാദ് ഇടപെട്ടാണ് റായുഡുവിനെ മാറ്റിയതെന്നായിരുന്നു വിമര്‍ശനം. എന്നാല്‍ കോഹ്ലിയാണ് എല്ലാറ്റിനും പിന്നിലെന്നാണ് റോബിന്‍ ഉത്തപ്പയുടെ പുതിയ വെളിപ്പെടുത്തല്‍.

'വിരാട് കോഹ്ലിക്ക് ആരെയെങ്കിലും ഇഷ്ടപ്പെട്ടില്ലെങ്കില്‍, നല്ലതെന്ന് തോന്നിയില്ലെങ്കില്‍, അപ്പോള്‍ തന്നെ ടീമില്‍ നിന്നും പുറത്താകും. അംബാട്ടു റായുഡുവാണ് അതിന്റെ വലിയ ഉദാഹരണം'. റോബിന്‍ ഇത്തപ്പ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഫിറ്റ്‌നസ് പ്രശ്‌നങ്ങളുടെ പേരില്‍ യുവരാജ് സിങിനെ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തിയതിന് പിന്നിലും കോഹ് ലിയാണെന്ന് നേരത്തെ ഉത്തപ്പ ആരോപിച്ചിരുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

'കൃഷ്ണേട്ടാ എന്നൊരു നൂറുവട്ടം വിളിച്ച് വെറുപ്പിച്ചിട്ടുണ്ട്! ക്ലൈമാക്സ് രക്ഷിച്ച സിനിമ'; 'ദൃഢം' ഒടിടി റിലീസിന് പിന്നാലെ പ്രേക്ഷകർ

'എല്ലാ ആക്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലുള്ളതാണ് മുരളി ഗോപി എഴുതിയ കഥാപാത്രം'; അനന്തന്‍ കാടിനെക്കുറിച്ച് ശാന്തി

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി; 1.4 കിലോ സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടി

SCROLL FOR NEXT