Virat Kohli, Gautam Gambhir 
Sports

ഒരക്ഷരം മിണ്ടാതെ, മൈൻഡ് പോലും ഇല്ലാതെ ​ഗംഭീറും കോഹ്‍ലിയും!

ഇന്ത്യ- ഇം​ഗ്ലണ്ട് ഏകദിന പരമ്പരയ്ക്ക് തുടക്കം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ബിർമിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും സൂപ്പർ താരം വിരാട് കോഹ്‌ലിയും തമ്മിൽ സംസാരിക്കാതിരുന്നത്ഗം മാധ്യമശ്രദ്ധ പിടിച്ചുപറ്റി. ഗംഭീർ ടീമിലെ മറ്റ് കളിക്കാർക്കൊപ്പം കൂടുതൽ സമയം ചിലവഴിച്ചെങ്കിലും കോഹ്‌ലിയുമായി യാതൊരുവിധ ആശയവിനിമയവും നടത്തിയില്ല എന്നത് ശ്രദ്ധേയമായി.

പരിശീലനത്തിനിടെ ഗംഭീർ ക്യാപ്റ്റൻ ശുഭ്‌മൻ ഗില്ലുമായി ഒന്നിലധികം തവണ സംസാരിച്ചു. കൂടാതെ രോഹിത് ശർമ, ബാറ്റിംഗ് പരിശീലകൻ സിതാംസു കോട്ടക്, മറ്റ് സപ്പോർട്ട് സ്റ്റാഫ് അംഗങ്ങൾ എന്നിവരുമായും അദ്ദേഹം ദീർഘനേരം ചർച്ചകൾ നടത്തിയെങ്കിലും സെഷനിലുടനീളം കോഹ്‌ലിയോട് നേരിട്ട് സംസാരിക്കാൻ തയ്യാറായില്ല. അതേസമയം കോഹ്‌ലി ബാറ്റിങ് കോച്ചിനൊപ്പം പരിശീലനം പൂർത്തിയാക്കുകയും കോട്ടക്കുമായി വളരെ സജീവമായി കാര്യങ്ങൾ ചർച്ച ചെയ്തതായും റിപ്പോർട്ടുകൾ പറയുന്നു.

പരിക്കേറ്റ ഹർഷിത് റാണയ്ക്ക് പകരം ടീമിലെത്തിയ പ്രിൻസ് യാദവ് ഉൾപ്പെടെയുള്ള 15 അംഗ ടീമും പരിശീലനത്തിൽ പങ്കെടുത്തു. ടി20 ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഈ സെഷനിൽ നെറ്റ്സിൽ ബാറ്റ് ചെയ്തില്ല. ബാക്കിയുള്ള ബാറ്റർമാരെല്ലാം ക്രീസിൽ സമയം ചിലവഴിച്ചു.

തുടരെ രണ്ട് ടി20 പരമ്പരകൾ നഷ്ടമായതിന്റെ ക്ഷീണത്തിലാണ് ഇന്ത്യ ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് ഇറങ്ങുന്നത്. പരമ്പരയിൽ മൂന്ന് മത്സരങ്ങളാണുള്ളത്. അയർലൻഡിനോടും പിന്നാലെ ഇം​ഗ്ലണ്ടിനോടുമാണ് ഇന്ത്യ ടി20 പരമ്പര സമ്പൂർണമായി പരാജയപ്പെട്ടത്. ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കി തുടങ്ങിയ രണ്ട് പരമ്പരകളും ഇന്ത്യ ദയനീയമായി പരാജയപ്പെടുകയായിരുന്നു. സുപ്രീം പേസർ ജസ്പ്രിത് ബുംറ, സീനിയർ താരങ്ങളായ വിരാട് കോഹ്‍ലി, രോഹിത് ശർമ എന്നിവർ ടീമിൽ തിരിച്ചെത്തിയതിന്റെ ആത്മവിശ്വാസവും ഇന്ത്യക്കുണ്ട്.

Gautam Gambhir and Virat Kohli were notably not interacting with each other

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അടിമുടി തിരുത്തണം; വെള്ളാപ്പള്ളി വിഷയത്തില്‍ ജാഗ്രതക്കുറവ്; സെപ്റ്റംബര്‍ രണ്ടാംവാരം വിശാല സംസ്ഥാന സമിതി യോഗം

കടലിൽ വെച്ച് നെഞ്ചുവേദന; മത്സ്യത്തൊഴിലാളിക്ക് രക്ഷകരായി അഴീക്കോട് കോസ്റ്റൽ പൊലീസ്

'ഒസിഡി മാനസികാവസ്ഥ, എന്തുവന്നാലും അമ്മൂമ്മയെ ഉപേക്ഷിക്കില്ല'; തിരിച്ചുവന്നത് ആരേയും വേദനിപ്പിക്കാനല്ലെന്നും തന്‍വി

സുരക്ഷയും പ്രതിരോധ സംവിധാനങ്ങളും കൂടുതല്‍ ശക്തമാക്കണം; ദുബൈയില്‍ ഉന്നതതലയോഗം

'പഠിക്കുമ്പോള്‍ പെയിന്റിങ് തൊഴിലാളി; ഒറ്റയടിക്ക് സെക്രട്ടറിയായ ആളല്ല രാഗേഷ്;പാര്‍ട്ടിയുടെ പ്രതീകം'