വീഡിയോ ദൃശ്യം 
Sports

കേക്കില്‍ കുളിച്ച് കോഹ്‌ലി; ക്യാപ്റ്റന്റെ ജന്മ ദിനം സഹ താരങ്ങള്‍ ആഘോഷിച്ചത് ഇങ്ങനെ (വീഡിയോ)

കേക്കില്‍ കുളിച്ച് കോഹ്‌ലി; ക്യാപ്റ്റന്റെ ജന്മ ദിനം സഹ താരങ്ങള്‍ ആഘോഷിച്ചത് ഇങ്ങനെ (വീഡിയോ)

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ടി20 ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലെ തോല്‍വിക്ക് പിന്നാലെ തുടരെ രണ്ട് മികച്ച വിജയങ്ങള്‍ സ്വന്തമാക്കി ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തായതിന്റെ സന്തോഷത്തിലാണ് ഇന്ത്യ. സെമിയിലേക്ക് കടക്കാമെന്ന് നേരിയ ഒരു പ്രതീക്ഷയും ഇന്ത്യക്ക് ബാക്കിയുണ്ട്. 

സ്‌കോട്‌ലന്‍ഡിനെതിരായ പോരാട്ടം ക്ഷണ നേരത്തില്‍ തീര്‍ത്താണ് ഇന്ത്യ മികച്ച വിജയം സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ജന്മ ദിനത്തില്‍ നടന്ന പോരാട്ടത്തില്‍ മികച്ച വിജയം നേടിയതോടെ വിജയം ക്യാപ്റ്റന് സമര്‍പ്പിക്കാനും സഹ താരങ്ങള്‍ മറന്നില്ല. 

മത്സര ശേഷം ഇന്ത്യന്‍ ഡ്രസിങ് റൂിമില്‍ നടന്ന കോഹ്‌ലിയുടെ പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലായി മാറി. സഹ താരങ്ങള്‍ ചേര്‍ന്ന് ക്യാപ്റ്റനെ കേക്കില്‍ കുളിപ്പിച്ച നിലയിലാണ് വീഡിയോയിലുള്ളത്. കേക്കും ക്രീമും ചേര്‍ന്ന് മുഖം കാണാന്‍ സാധിക്കാത്ത തരത്തിലാണ് കോഹ്‌ലി നില്‍ക്കുന്നത്. 33ാം ജന്മ ദിനമാണ് കോഹ്‌ലി ആഘോഷിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

പൊലീസ് ട്രെയിനിങ് കോളജിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കം; പരീക്ഷയിൽ വ്യാപക തിരിമറിയെന്ന് പരാതി

ഡൽഹിയിൽ 30കാരനായ ജ‍ഡ്ജിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

SCROLL FOR NEXT