കോഹ്ലി, ട്രാവിസ് ഹെഡ്  
Sports

ബാറ്റിങ്ങിനിടെ 'സ്ലെഡ്ജിങ്'; ഹെഡിന് കൈ കൊടുക്കാതെ കോഹ്‌ലി, ഐപിഎല്ലില്‍ വിവാദം, വിഡിയോ

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിലുള്ള മത്സരത്തില്‍ വിവാദം. മത്സരത്തിനിടെ വിരാട് കോഹ്ലിയും ട്രാവിസ് ഹെഡും തമ്മിലുണ്ടായ വാക്കേറ്റം മൈതാനത്തിന് പുറത്തും ചര്‍ച്ചയായി. മത്സരശേഷം ഹസ്തദാനത്തിനിടെ കോഹ് ലി, ട്രാവിസ് ഹെഡിനെ പൂര്‍ണമായും അവഗണിച്ചതോടെയാണ് വിവാദം കത്തിയത്.

ഹാന്‍ഡ്‌ഷേക്ക് നല്‍കാനായി കൈനീട്ടിയ ട്രാവിസ് ഹെഡിനെ കായിക മര്യാദകളെ പോലും കാറ്റില്‍പ്പറത്തി, കോഹ് ലി പരസ്യമായി അവഗണിച്ചതോടെ കളിയിലെ തോല്‍വിയേക്കാള്‍ വലിയ ചര്‍ച്ചാവിഷയമായി ഈ നാടകീയ രംഗങ്ങള്‍.

മത്സരത്തിനിടെയുണ്ടായ ചില സംഭവങ്ങളാണ് കോഹ്‌ലിയെ പ്രകോപിപ്പിച്ചത്. ആര്‍സിബി ഇന്നിങ്സിനിടെ കോഹ്‌ലി, ഹെഡിനെ സ്ലെഡ്ജ് ചെയ്തിരുന്നു. ഹെഡ് ഈ സീസണില്‍ പലപ്പോഴും 'ഇംപാക്ട് പ്ലെയര്‍' ആയി വരുന്നതിനെ പരിഹസിച്ച കോഹ് ലി, തനിക്ക് കുറച്ച് പന്തുകള്‍ എറിയാന്‍ ഹെഡിനെ വെല്ലുവിളിക്കുകയും ചെയ്തു.

എന്നാല്‍ മത്സരത്തില്‍ 11 പന്തില്‍ 15 റണ്‍സ് മാത്രമെടുത്ത് കോഹ് ലി പുറത്തായി. തിരിച്ചടിക്കാന്‍ ഒരു അവസരം നോക്കിയിരുന്ന ഹെഡ്, കോഹ് ലി പുറത്തായ ഉടനെ 'ഞാന്‍ ബൗള്‍ ചെയ്യാന്‍ വരുന്നതിന് മുന്‍പേ നിങ്ങള്‍ ഔട്ടായല്ലോ സുഹൃത്തേ' എന്ന് പരിഹസിച്ചു.

ഇതാണ് കോഹ്‌ലിയെ ചൊടിപ്പിച്ചത്. തുടര്‍ന്ന് മത്സരശേഷം താരങ്ങളുടെ ഹസ്തദാനത്തിനിടെ ട്രാവിസ് ഹെഡ് കോഹ്‌ലിക്ക് നേരെ കൈ നീട്ടിയെങ്കിലും കോഹ് ലി അത് വകവെക്കാതെ ഹെഡിന്റെ മുഖത്തേക്ക് പോലും നോക്കാതെ മുന്നോട്ട് നടന്നു. ഹെഡിന് തൊട്ടുമുന്നിലുള്ള കളിക്കാരനും ഹെഡിന് തൊട്ടുപിന്നാലെ വന്ന ഇഷാന്‍ കിഷനും കോഹ് ലി വളരെ സാധാരണമായി കൈകൊടുക്കുകയും ചെയ്തു.

Virat Kohli ignores handshake with Travis Head, IPL controversy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: ജന്തര്‍ മന്തര്‍ ഇനി പ്രതിഷേധ സ്ഥലമല്ല, ഡീനോട്ടിഫൈ ചെയ്ത് ഡല്‍ഹി പൊലീസ്

68 സിക്സ്, 2000 റൺസ്! അഭിഷേക് ശർമയ്ക്ക് 'ഇരട്ട' റെക്കോർഡ്

ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

ഒടിഞ്ഞ ലാത്തിയുമായി വി ജോയ് സഭയിൽ, കേരളത്തിലുള്ളത് കഴിഞ്ഞ 10 വർഷം ഭരിച്ച പൊലീസ് തന്നെയെന്ന് ചെന്നിത്തല; അടിയന്തരപ്രമേയത്തിന് അനുമതിയില്ല

ഭക്ഷണത്തില്‍ ഉപ്പോ, പഞ്ചസാരയോ കൂടിയാല്‍ പിഴ; യുഎഇയില്‍ 5,00,000 ദിര്‍ഹം വരെ നല്‍കണം