വിഡിയോ സ്ക്രീൻഷോട്ട് 
Sports

ഗാംഗുലിയെ തുറിച്ചു നോക്കി കോഹ്‌ലി, കൈ കൊടുക്കാനും നിന്നില്ല; ഉടക്ക് വ്യക്തമെന്ന് ആരാധകര്‍ (വീഡിയോ)

ഐപിഎല്ലില്‍ കോഹ്‌ലി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരവും ഗാംഗുലി ഡല്‍ഹി ക്യാപിറ്റന്‍സിന്റെ ടീം ഡയറക്ടറുമാണ്

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യന്‍ നായക സ്ഥാനത്തു നിന്ന് വിരാട് കോഹ്‌ലി പടിയിറങ്ങിയത്. സ്വയമെടുത്ത തീരുമാനത്തിന് പിന്നാലെയാണ് താരം നായക സ്ഥാനമൊഴിഞ്ഞത്. എന്നാല്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിവാകുന്നതിന്റെ പ്രധാന കാരണം അന്നത്തെ ബിസിസിഐ അധ്യക്ഷനായിരുന്നു മുന്‍ നായകന്‍ കൂടിയായ സൗരവ് ഗാംഗുലിയാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് നായക സ്ഥാനമൊഴിയാന്‍ കോഹ്‌ലിയെ പ്രേരിപ്പിച്ചത് എന്ന തരത്തിലായിരുന്നു ആരോപണം. 

ഐപിഎല്ലില്‍ കോഹ്‌ലി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരവും ഗാംഗുലി ഡല്‍ഹി ക്യാപിറ്റന്‍സിന്റെ ടീം ഡയറക്ടറുമാണ്. ഇരു ടീമുകളും ഇന്നലെ ഏറ്റുമുട്ടിയപ്പോള്‍ ഉണ്ടായ രണ്ട് നിമിഷങ്ങളുടെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഇരുവരും ശീത സമരത്തിലാണെന്ന് ഈ രണ്ട് നിമിഷങ്ങളിലേയും ഇരുവരുടേയും ശരീര ഭാഷകള്‍ വ്യക്തമാക്കുന്നുവെന്ന് ആരാധകര്‍ വീഡിയോകള്‍ പങ്കിട്ട് സമര്‍ഥിക്കുന്നു. 

ഇതില്‍ ആദ്യ സംഭവം ഡല്‍ഹിയുടെ ബാറ്റിങിന്റെ 18ാം ഓവറിലായിരുന്നു. ലോങ് ഓണില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു ഈ സമയത്ത് കോഹ്‌ലി. മുഹമ്മദ് സിറാജിന്റെ പന്തില്‍ അമാന്‍ ഹക്കിം ഖാനെ ഒരു ഉജ്ജ്വല ക്യാച്ചിലൂടെ പുറത്താക്കിയതിന് പിന്നാലെ ഡീപ്പിലെ തന്റെ പൊസിഷനിലേക്ക് തിരികെ നടക്കുമ്പോള്‍ ഡഗൗട്ടില്‍ ഇരിക്കുന്ന ഗാംഗുലിയെ തുറിച്ചു നോക്കുന്നുണ്ട്. ഇതിന്റെ വീഡിയോയാണ് ആരാധകര്‍ പങ്കിടുന്നത്. 

മത്സര ശേഷം ഇരു ടീമുകളും തമ്മില്‍ ഹസ്താദനം ചെയ്യ്ത് മുന്നോട്ടു പോകുന്നതിനിടെ ഗാംഗുലി കോഹ്‌ലിക്ക് കൈ കൊടുക്കാതെ മാറി പോകുന്നതാണ് മറ്റൊരു വീഡിയോ. ഇതും വൈറലായി. ഈ രണ്ട് സംഭവങ്ങളും വ്യക്തമാക്കുന്നതു ഇരുവരും തമ്മില്‍ ഉടക്കാണെന്ന് ആരാധകര്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT