വീഡിയോ സ്‌ക്രീന്‍ഷോട്ട് 
Sports

ബാല്യത്തില്‍ കളി പഠിപ്പിച്ച പരിശീലകന്‍ കാണാന്‍ വന്നു; കാല്‍ തൊട്ടു വണങ്ങി കോഹ്‌ലി; വീഡിയോ വൈറല്‍

കോഹ്‌ലി ബാറ്റിങ് പരിശീലനത്തിലായിരുന്നു. അതിനിടെയാണ് രാജ്കുമാര്‍ ശര്‍മ ഗ്രൗണ്ടിലെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ക്രിക്കറ്റിന്റെ ബാല പാഠങ്ങള്‍ ചൊല്ലി പഠിപ്പിച്ച ആദ്യ പരിശീലകന്റെ കാല്‍ തൊട്ടു വണങ്ങി ആര്‍സിബി താരം വിരാട് കോഹ്‌ലി. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. ഡല്‍ഹിക്കെതിരായ മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലനത്തിനിടെയാണ് കോഹ്‌ലിയെ കാണാന്‍ കുട്ടിക്കാലത്തെ പരിശീലകന്‍ രാജ്കുമാര്‍ ശര്‍മ എത്തിയത്. 

ഈ സമയത്ത് കോഹ്‌ലി ബാറ്റിങ് പരിശീലനത്തിലായിരുന്നു. അതിനിടെയാണ് രാജ്കുമാര്‍ ശര്‍മ ഗ്രൗണ്ടിലെത്തിയത്. ആദ്യ കോച്ചിനെ കണ്ടയുടനെ കോഹ്‌ലി ഓടിയെത്തി അദ്ദേഹത്തിന്റെ കാല്‍ തൊട്ടു വണങ്ങുകയായിരുന്നു. അല്‍പ്പ നേരം സംസാരിച്ച ശേഷമാണ് ഇരുവരും പിരിഞ്ഞത്. 

ആര്‍സിബി- ഡല്‍ഹി പോരാട്ടത്തിന് തുടക്കം കുറിച്ച് ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ മണി മുഴക്കിയതും രാജ്കുമാര്‍ ശര്‍മയാണ്. ഡല്‍ഹി താരമായ കോഹ്‌ലിക്ക് സ്‌റ്റേഡിയവുമായി വൈകാരിക അടുപ്പം ഏറെയുണ്ട്. മത്സരത്തില്‍ ഉജ്ജ്വല അര്‍ധ സെഞ്ച്വറിയുമായി താരം തിളങ്ങി. 46 പന്തുകള്‍ നേരിട്ട് കോഹ്‌ലി 55 റണ്‍സെടുത്തു. സീസണില്‍ കോഹ്‌ലി നേരിടുന്ന ആറാം ഹാഫ് സെഞ്ച്വറിയാണിത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

10 വിക്കറ്റ് പിഴുത് മാനവ് സുതര്‍, ഗാലെയില്‍ ലങ്കയെ വീഴ്ത്തി ടീം ഇന്ത്യ; ജയം 165 റണ്‍സിന്

ലോക്ഭവന് മുന്നില്‍ വഴിയാത്രക്കാരന്‍ കുഴഞ്ഞുവീണു; കാറില്‍ നിന്ന് ഇറങ്ങി ഓടിയെത്തി, രക്ഷകനായി ഗവര്‍ണര്‍; വിഡിയോ

ഷൂ താഴെ വീണപ്പോൾ എടുക്കാൻ ശ്രമിച്ചു; ബസിനടിയിൽപ്പെട്ട് കോളജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

ക്വിസ് മത്സരത്തിൽ സവർക്കറുടെ പേര് ഉൾപ്പെടുത്തിയ സംഭവം: അധ്യാപകന്റെ സസ്പെൻഷൻ ഹൈക്കോടതി സ്റ്റേ ചെയ്തു

'ആകാശത്ത് കാവലുണ്ട്'; വ്യോമപ്രതിരോധ സേനയുടെ കരുത്തിന്റെ വിഡിയോ പുറത്തുവിട്ട് യുഎഇ