വിരാട് കോഹ് ലി 
Sports

'നാലു ദിവസം കൂടുമ്പോ താടി കറുപ്പിക്കാന്‍ തുടങ്ങി'; വിരമിക്കല്‍ തീരുമാനത്തില്‍ പ്രതികരിച്ച് വിരാട് കോഹ് ലി

'രണ്ടു ദിവസം മുമ്പാണ് ഞാന്‍ എന്റെ താടി കറുപ്പിച്ചത്. എല്ലാം നാലു ദിവസം കൂടുമ്പോഴും താടി കറുപ്പിക്കേണ്ടിവരുമ്പോള്‍ തന്നെ നമ്മുടെ സമയമായെന്ന് തിരിച്ചറിവുണ്ടാകുമല്ലോ'

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുളള വിരാട് കോഹ് ലിയുടെ വിരമിക്കല്‍ തീരുമാനം ആരാധകരെ ഞെട്ടിച്ചിരുന്നു. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് തൊട്ടുമുമ്പായിരുന്നു അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപനം കോഹ് ലി നടത്തിയത്. ഇപ്പോഴിതാ ഈ തീരുമാനത്തില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസം മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്ങിന്റെ 'യുവികാന്‍' കാന്‍സര്‍ ഫൗണ്ടേഷന്റെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വിരമിക്കല്‍ തീരുമാനത്തെക്കുറിച്ച് കോഹ് ലി മനസുതുറന്നത്.

ടെസ്റ്റില്‍ എല്ലാവരും കോഹ് ലിയെ മിസ് ചെയ്യുന്നുവെന്ന് പറഞ്ഞ് ചടങ്ങിലെ അവതാരകന്‍ താരത്തെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. തുടര്‍ന്നുള്ള സംസാരത്തിനിടെയായിരുന്നു താരത്തിന്റെ പ്രതികരണം. ''രണ്ടു ദിവസം മുമ്പാണ് ഞാന്‍ എന്റെ താടി കറുപ്പിച്ചത്. എല്ലാം നാലു ദിവസം കൂടുമ്പോഴും താടി കറുപ്പിക്കേണ്ടിവരുമ്പോള്‍ തന്നെ നമ്മുടെ സമയമായെന്ന് തിരിച്ചറിവുണ്ടാകുമല്ലോ'' എന്നായിരുന്നു കോഹ്‌ലിയുടെ തമാശരൂപേണയുള്ള മറുപടി.

സച്ചിന്‍, ബ്രയാന്‍ ലാറ, രവി ശാസ്ത്രി, കെവിന്‍ പീറ്റേഴ്സണ്‍, ക്രിസ് ഗെയ്ല്‍, ഗൗതം ഗംഭീര്‍ ഉള്‍പ്പെടെ ഇന്ത്യയുടെ ടെസ്റ്റ് സംഘത്തിലുള്ളവരും പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു.

തന്റെ കരിയര്‍ രൂപപ്പെടുത്തുന്നതില്‍ വലിയൊരു പങ്കുവഹിച്ച വ്യക്തിയാണ് മുന്‍ പരിശീലകന്‍ രവി ശാസ്ത്രിയെന്ന് കോഹ് ലി പറഞ്ഞു. തന്റെ കരിയറിലുടനീളം അദ്ദേഹം വലിയൊരു സംരക്ഷകനായി നിന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. 'സത്യം പറഞ്ഞാല്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചില്ലായിരുന്നുവെങ്കില്‍ ഇപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ സംഭവിച്ച മാറ്റങ്ങള്‍ സാധ്യമാകില്ലായിരുന്നു. ഞങ്ങള്‍ക്കിടയിലുണ്ടായിരുന്ന പരസ്പര ധാരണ അത്രത്തോളമായിരുന്നു. വാര്‍ത്താ സമ്മേളനങ്ങളിലെ ചോദ്യശരങ്ങളില്‍ നിന്ന് അദ്ദേഹം ഒരു പരിചപോലെ എപ്പോഴും എന്നെ സംരക്ഷിച്ചു. എല്ലാ താരങ്ങള്‍ക്കും കരിയറില്‍ മുന്നേറാന്‍ വലിയ പിന്തുണ ആവശ്യമാണ്. ശാസ്ത്രി എനിക്ക് നല്‍കിയ പിന്തുണ വളരെ വലുതായിരുന്നു', കോഹ്‌ലി വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

SCROLL FOR NEXT