ചിത്രം : പിടിഐ 
Sports

ഒന്നാമന്‍ കോഹ്‌ലി തന്നെ, തൊട്ടുപിന്നില്‍ ഹിറ്റ്മാനും ; ഐസിസി റാങ്കിങ്ങില്‍ ഇന്ത്യന്‍ കുതിപ്പ്

ബൗളര്‍മാരുടെ നിരയില്‍ ന്യൂസിലാന്‍ഡിന്റെ പേസ് ബൗളര്‍ ട്രെന്റ് ബോള്‍ട്ടാണ് പട്ടികയില്‍ ഒന്നാമതുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്


ദുബായ് : ഐസിസി റാങ്കിങ്ങില്‍ മുന്‍നിര സ്ഥാനം നിലനിര്‍ത്തി ഇന്ത്യ. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയാണ് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഒന്നാമത്. 871 പോയിന്റാണ് വിരാടിനുള്ളത്. 

രണ്ടാം സ്ഥാനത്ത് ഇന്ത്യന്‍ ടീം ഉപനായകന്‍ രോഹിത് ശര്‍മ്മയാണ്. 855 പോയിന്റ് കരസ്ഥമാക്കിയാണ് ഹിറ്റ്മാന്‍ രണ്ടാമതെത്തിയത്. പാകിസ്ഥാന്‍ യുവതാരവും ഏകദിന ക്യാപ്റ്റനുമായ ബാബര്‍ അസമാണ് പട്ടികയില്‍ മൂന്നാമതുള്ളത്. 

ബൗളര്‍മാരുടെ നിരയില്‍ ന്യൂസിലാന്‍ഡിന്റെ പേസ് ബൗളര്‍ ട്രെന്റ് ബോള്‍ട്ടാണ് പട്ടികയില്‍ ഒന്നാമതുള്ളത്. 722 പോയിന്റാണ് ബോള്‍ട്ടിനുള്ളത്. 719 പോയിന്റുമായി ഇന്ത്യന്‍ താരം ജസ് പ്രീത് ബുംറ തൊട്ടുപിന്നിലുണ്ട്. 

സിംബാബ്‌വെക്കെതിരായ പരമ്പരയിലെ മികച്ച പ്രകടനത്തോടെ പാക് യുവതാരം ഷഹീന്‍ അഫ്രീദി ബൗളര്‍മാരുടെ പട്ടികയില്‍ 16-ാം സ്ഥാനത്തേക്ക് കുതിച്ചു. ഇതാദ്യമായാണ് ഷഹീന്‍ ആദ്യം 20 പേരില്‍ ഇടംപിടിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പ്രവാസികള്‍ക്ക് തിരിച്ചടി; ദുബൈയില്‍ ഇനി ജീവിത ചെലവേറും, പുതിയ താമസ നിയമം

കനത്ത മഴ: നാളത്തെ സെറ്റ് പരീക്ഷ മാറ്റി, പുതുക്കിയ തീയതി പിന്നീട്

ഐ.എസ്.ആർ.ഒയിൽ ഗവേഷകരാകാം; ബിരുദം മുതൽ യോഗ്യത, റിസർച്ച് മേഖലയിൽ അവസരം!

കോമണ്‍വെല്‍ത്ത് ഗെയിംസ്; പാരാ അത്‌ലറ്റിക്‌സ് ഷോട്പുട്ടില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം